ബിന്ധ്യക്കും റുക്‌സാനക്കും ജാമ്യമില്ല
തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിങ് കേസിലെ പ്രതികളായ ബിന്ധ്യ തോമസിനും റുക്‌സാനക്കും കോടതി ജാമ്യം അനുവദിച്ചില്ല. ബ്ലാക്ക് മെയിലിങ് കേസിലെ ഇരയെന്ന് സംശയിക്കുന്ന രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസിലാണ് ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത്.
നെടുമങ്ങാട് കോടതിയാണ് ഇവരുടെ ജാമ്യേപേക്ഷ തള്ളിയത്. രവീന്ദ്രനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു, ഗൂഢാലോചന നടത്തി, ഭീഷണിപ്പെടുത്തി പണം തട്ടി തുടങ്ങിയവയാണ് ഇവര്‍ക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍. ബിന്ധ്യയേും റുക്‌സാനയേയും കുടുക്കാനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇരുവരും നേരിട്ട് കീഴടങ്ങുകയായിരുന്നു.

പിരപ്പന്‍ കോട് സ്വദേശിയായ രവീന്ദ്രന്‍ ജൂലായ് 13 നാണ് ആത്മഹത്യ ചെയ്തത്. രവീന്ദ്രന്റെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ബിന്ധ്യയേയും റുക്‌സാനയേയും അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒളിക്യാമറയില്‍ പകര്‍ത്തിയ കിടപ്പറ രംഗങ്ങള്‍ പരസ്യപ്പെടുത്തും എന്ന് പറഞ്ഞായിരുന്നു ഭീഷണി.
ഇതേ വിഷയത്തില്‍ തന്നെയാണ് രവീന്ദ്രന്റെ സുഹൃത്തായ സജിയേയും ബിന്ധ്യയും റുക്‌സാനയും ഭീഷണിപ്പെടുത്തിയത്. സജി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബ്ലൂഫിലിം ബ്ലാക്ക്‌മെയിലിങ് പുറത്തറിയുന്നത്. ആത്മഹത്യ ചെയ്ത രവീന്ദ്രന്റെ സുഹൃത്താണ് സജി.
തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിത ജയിലിലാണ് ബിന്ധ്യയും റുക്‌സാനയും ഇപ്പോഴുള്ളത്.


Click it and Unblock the Notifications