Get Updates
Get notified of breaking news, exclusive insights, and must-see stories!

റുക്‌സാനക്ക് സിനിമ നടനുമായി ബന്ധം, ഉന്നതരെ കുടുക്കാന്‍ ശ്രമം

കൊച്ചി: ഒളിക്യാമറയില്‍ കുടുക്കി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘത്തിലെ അംഗം റുക്‌സാനക്ക് സിനിമ താരവുമായും ബന്ധമെന്ന് മൊഴി. കൊച്ചിയിലെ ഒരു എംഎല്‍എയെ കുടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെ ഉന്നത രാഷ്ട്രീയ നേതാക്കളേയും ഇവര്‍ കുടുക്കാന്‍ ശ്രമിച്ചതായി റുക്‌സാന പോലീസിന് മൊഴി നല്‍കി.

തൃശൂരിലുള്ള ഒരു സിനിമ താരവുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് റുക്‌സാന വ്യക്തമാക്കിയത്. എന്നാല്‍ ഇയാള ഒളിക്യാമറയില്‍ കുടുക്കിയിട്ടില്ലത്രെ.

Ruksana and Bindhya

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ ഉന്നത രാഷ്ട്രീയ നേതാക്കളെ കുടുക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. തിരഞ്ഞെടുപ്പിനായി ദില്ലിയില്‍ നിന്ന് വന്‍ തോതില്‍ ഹവാല പണം വന്നിരുന്നതായി റുക്‌സാന പറയുന്നു. സംഘത്തിലെ അംഗമായ അഡ്വ സുനിലിനും ഈ ഇടപാടില്‍ പങ്കുണ്ടത്രെ.

ഹവാല പണം സ്വീകരിക്കുന്ന നേതാക്കളെ വലയിലാക്കാനായിരുന്നു സുനില്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് റുക്‌സാന പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു ബ്ലാക്ക്‌മെയില്‍ തട്ടിപ്പിനപ്പുറത്തേക്ക് വന്‍ രാഷ്ട്രീയ ഗൂഢാലോചന പോലും ഈ കേസിന് പിന്നിലുണ്ടെന്ന സംശയങ്ങളിലേക്കാണ് റുക്‌സാനയുടെ മൊഴി വിരല്‍ ചൂണ്ടുന്നത്.

എന്നാല്‍ തങ്ങള്‍ ഇത്തരം തട്ടിപ്പുകളൊന്നും നടത്തിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം റുക്‌സാനയും ബിന്ധ്യയും മാധ്യമങ്ങളോട് പറഞ്ഞത്. വീഡിയോ ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കില്‍ പോലീസ് അത് തെളിയിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+