ബിന്ധ്യയുടെ സംഘത്തിന് എംപിയുമായി ബന്ധം
കൊല്ലം: കൊച്ചി ബ്ലാക്ക് മെയലിങ് സംഘത്തിന് ഒരു എംപിയുമായി അടുത്ത ബന്ധമെന്ന് വെളിപ്പെടുത്തല്‍. എന്നാല്‍ എംപിയുടെ പേര് പുറത്ത് പറഞ്ഞിട്ടില്ല. ബിന്ധ്യ തോമസ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യ കേസില്‍ തെളിവെടുപ്പിനായി ചവറയിലെ ഹോട്ടലില്‍ കൊണ്ടുവന്നപ്പോഴായിരുന്നു ബിന്ധ്യയുടെ വെളിപ്പെടുത്തല്‍. രവീന്ദ്രനുമായി സാമ്പത്തിക ഇടപടുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ എംപിയും കൂടെ ഉണ്ടായിരുന്നു എന്നാണ് ബിന്ധ്യ പറയുന്നത്.

സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയക്കാരുടേയും ബിസിനസ് രാജാക്കന്മാരുടേയും പട്ടിക തയ്യാറാക്കി കുടുക്കാനാണ് കൊച്ചി ബ്ലാക്ക് മെയിലിങ് സംഘം പദ്ധതിയിട്ടിരുന്നത്. മുന്‍ കേന്ദ്ര മന്ത്രിമാര്‍ വരെ ഇവരുടെ വലയില്‍ പെട്ടിട്ടുള്ളതായി പ്രചരണം ഉണ്ടായിരുന്നു.
രവീന്ദ്രനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ബിന്ധ്യയും റുക്സാനയും ഇപ്പോഴും അവകാശപ്പെടുന്നത്. പണം വാങ്ങിയ സംഭവത്തില്‍ താന്‍ വെറും സാക്ഷിയാണെന്നും ബിന്ധ്യ പറയുന്നു. ഒരു എംപിയുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നതെന്ന് പറയുന്നുണ്ടെങ്കിലും അത് ആരെന്ന് വെളിപ്പെടുത്താനും ഇവര്‍ തയ്യാറാകുന്നില്ല.
ആളുകളെ പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അത് ഒളിക്യാമറയില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായിരു്നു കൊച്ചിയിലെ ബ്ലാക്ക്മെയിലിങ് സംഘത്തിന്റെ രീതി. സജികുമാര്‍ എന്നയാള്‍ നല്കിയ പരാതിയാണ് സംഭവം വെളിച്ചത്തുകൊണ്ടുവന്നത്. സംഘത്തിന്റെ ഭീഷണി സഹിക്കാതെയാണ് രവീന്ദ്രന് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് കരുതുന്നത്.
-
പട്ടിണിയിലാകുമോ? പാചകവാതകമില്ല; 70% ഹോട്ടലുകളും അടച്ചുപൂട്ടി! -
അബുദാബിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളുമായി ഇത്തിഹാദ്; കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും സര്‍വീസുകള്‍ -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി












Click it and Unblock the Notifications