കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്ധ്യയുടെ സംഘത്തിന് എംപിയുമായി ബന്ധം

  • By Soorya Chandran
Google Oneindia Malayalam News

കൊല്ലം: കൊച്ചി ബ്ലാക്ക് മെയലിങ് സംഘത്തിന് ഒരു എംപിയുമായി അടുത്ത ബന്ധമെന്ന് വെളിപ്പെടുത്തല്‍. എന്നാല്‍ എംപിയുടെ പേര് പുറത്ത് പറഞ്ഞിട്ടില്ല. ബിന്ധ്യ തോമസ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യ കേസില്‍ തെളിവെടുപ്പിനായി ചവറയിലെ ഹോട്ടലില്‍ കൊണ്ടുവന്നപ്പോഴായിരുന്നു ബിന്ധ്യയുടെ വെളിപ്പെടുത്തല്‍. രവീന്ദ്രനുമായി സാമ്പത്തിക ഇടപടുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ എംപിയും കൂടെ ഉണ്ടായിരുന്നു എന്നാണ് ബിന്ധ്യ പറയുന്നത്.

Bindhya

സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയക്കാരുടേയും ബിസിനസ് രാജാക്കന്‍മാരുടേയും പട്ടിക തയ്യാറാക്കി കുടുക്കാനാണ് കൊച്ചി ബ്ലാക്ക് മെയിലിങ് സംഘം പദ്ധതിയിട്ടിരുന്നത്. മുന്‍ കേന്ദ്ര മന്ത്രിമാര്‍ വരെ ഇവരുടെ വലയില്‍ പെട്ടിട്ടുള്ളതായി പ്രചരണം ഉണ്ടായിരുന്നു.

രവീന്ദ്രനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ബിന്ധ്യയും റുക്‌സാനയും ഇപ്പോഴും അവകാശപ്പെടുന്നത്. പണം വാങ്ങിയ സംഭവത്തില്‍ താന്‍ വെറും സാക്ഷിയാണെന്നും ബിന്ധ്യ പറയുന്നു. ഒരു എംപിയുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നതെന്ന് പറയുന്നുണ്ടെങ്കിലും അത് ആരെന്ന് വെളിപ്പെടുത്താനും ഇവര്‍ തയ്യാറാകുന്നില്ല.

ആളുകളെ പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അത് ഒളിക്യാമറയില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായിരു്‌നു കൊച്ചിയിലെ ബ്ലാക്ക്‌മെയിലിങ് സംഘത്തിന്റെ രീതി. സജികുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയാണ് സംഭവം വെളിച്ചത്തുകൊണ്ടുവന്നത്. സംഘത്തിന്റെ ഭീഷണി സഹിക്കാതെയാണ് രവീന്ദ്രന്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് കരുതുന്നത്.

English summary
Kochi Blackmailing Gang member Bindhya says that an MP was there on their discussion with Raveendran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X