കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി ക്യാന്‍സര്‍ സെന്റര്‍; തടസങ്ങളില്ല, കെട്ടിട നിര്‍മാണം തുടങ്ങാം

  • By Desk
Google Oneindia Malayalam News

കളമശേരി: സര്‍ക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നായ കൊച്ചി ക്യാന്‍സര്‍ സെന്റര്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള തടസങ്ങള്‍ നീങ്ങി. നിര്‍മാണ ഏജന്‍സിയായ ഇന്‍കെലിന് എതിര്‍പ്പില്ലാ രേഖ(എന്‍ഒസി) നല്‍കിയെന്ന് കളമശേരി നഗരസഭ അധികൃതര്‍ അറിയിച്ചു. കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതിക്കായി ഇന്‍കെല്‍ സമര്‍പ്പിച്ച അപേക്ഷ കളമശേരി നഗരസഭ ടൗണ്‍ പ്ലാനിങ്ങ് ഓഫിസറുടെ അനുമതിക്കായി അയച്ച് വൈകിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ കെട്ടിടമെന്ന നിലക്ക് നഗരസഭ സെക്രട്ടറിക്ക് തന്നെ അനുമതി നല്‍കാമായിരുന്നു.

കെട്ടിട നിര്‍മ്മാണം മനപൂര്‍വ്വം വൈകിപ്പിക്കാനാണ് നഗരസഭയുടെ ഈ നീക്കമെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ടാണ് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. പരിഹരിക്കാവുന്ന ന്യൂനതകള്‍ ചൂണ്ടികാട്ടിയാണ് ജില്ലാ ടൗണ്‍ പ്ലാനര്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. അഗ്‌നിരക്ഷാ വകുപ്പില്‍ നിന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും എന്‍ഒസി വാങ്ങണമെന്ന് അനുമതിയില്‍ നിബന്ധനയുണ്ട്. കെട്ടിടത്തിന്റെയും സര്‍ക്കാര്‍ പദ്ധതിയുടെയും പ്രാധാന്യം കണക്കിലെടുത്താണ അനുമതി നല്‍കുന്നത്. കെട്ടിടം നിര്‍മിക്കുന്ന സ്ഥലം വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ളതാണെന്നും അവിടെ എങ്ങനെ ആശുപത്രി കെട്ടിടം നിര്‍മിക്കുമെന്നും ചോദ്യമുയര്‍ന്നിരുന്നു.

kochi

ഇതിന് പുറമേ സ്ഥലത്തുകൂടി കെഎസ്ഇബിയുടെ 66 കെ.വി. ലൈന്‍ കടന്നുപോകുന്നുണ്ടെന്നും ടൗണ്‍ പ്ലാനിങ്ങ് ഓഫിസര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വൈദ്യുതി ലൈന്‍ കടന്നുപോകുന്നതിന് 60 മീറ്റര്‍ മാറിയാണ് പ്ലാന്‍ പ്രകാരം കെട്ടിടം നിര്‍മിക്കുകയെന്ന് ഇന്‍കെല്‍ എന്‍ജിനീയര്‍ പറഞ്ഞു. കളമശ്ശേരി നഗരസഭയില്‍ നിന്നും കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ അനുസരിച്ചാണ് നിര്‍മിക്കുന്നതെന്ന് കാണിച്ച് ഉറപ്പ് ചോദിച്ചിരുന്നു. അത് ഇതിനോടകം നഗരസഭയില്‍ എത്തിയിട്ടുണ്ടെന്ന് കളമശേരി നഗരസഭ അധികൃതര്‍ സ്ഥിരീകരിച്ചു. ഇതിന്മേലാണ് നഗരസഭ ഇപ്പോള്‍ എന്‍.ഒസി. നല്‍കാന്‍ തയ്യാറായിരിക്കുന്നത്. ബുധനാഴ്ച വൈകിട്ടോടെയാണ് നഗരസഭ ഇന്‍കെലിന് രേഖ കൈമാറിയത്. ഞായറാഴ്ചയാണ് മുഖ്യമന്ത്രി കെട്ടിടത്തിന് തറക്കല്ലിടുന്നത്.

English summary
kochi cancer center construction will start soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X