കൊച്ചിയില്‍ പാലത്തില്‍ നിന്ന് കാര്‍ കായലിലേക്ക് മറിഞ്ഞു; കാറില്‍ ഒമ്പത് പേര്‍
കാറില്‍ ഒന്പത് പേരാണ് ഉണ്ടായിരുന്നത്. അതില്‍ എട്ട് പേര്‍ നേപ്പാള്‍ സ്വദേശികളാണ് എന്നാണ് വിവരം
കൊച്ചി: കാര്‍ പാലത്തില്‍ നിന്ന് കായലിലേക്ക് മറിഞ്ഞു. അരൂര്‍ പാലത്തില്‍ നവംബര്‍ 16ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. നാല് പേര്‍ നീന്തി രക്ഷപ്പെട്ടിട്ടുണ്ട്.
ബോള്‍ഗാട്ടിയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുക ആയിരുന്ന സ്‌കോര്‍പ്പിയോ ആണ് അപകടത്തില്‍ പെട്ടത്. ലോറിയുടെ പിറകില്‍ ഇടിച്ച വണ്ടി പാലത്തിന്റെ കൈവരി തകര്‍ത്ത് കായലിലേക്ക് വീഴുകയായിരുന്നു.

കാറില്‍ ഉണ്ടായിരുന്നവരില്‍ എട്ട് പേര്‍ നേപ്പാള്‍ സ്വദേശികളാണെന്നാണ് വിവരം. പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. നേവിയുടെ സഹായവും തേടിയിട്ടുണ്ട്.












Click it and Unblock the Notifications