ചില്ലറ കിട്ടാനില്ല, ഒടുവില്‍ പള്ളിയിലെ നേര്‍ച്ചപ്പെട്ടി തുറന്ന് കൊടുത്ത് വികാരിയച്ചന്‍
കൊച്ചി തേവയ്ക്കല്‍ സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയിലാണ് നേര്‍ച്ചപ്പെട്ടി തുറന്ന് കൊടുത്തത്.
കൊച്ചി: നോട്ട് നിരോധനത്തില്‍ വലഞ്ഞവര്‍ക്ക് ആശ്വാസമായി കാക്കനാട് തേവയ്ക്കല്‍ സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളി. 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതും ബാങ്കില്‍ നിന്ന് ലഭിക്കുന്ന 2000 രൂപ നോട്ടുകള്‍ക്ക് ചില്ലറ ലഭിക്കാത്തതും കാരണം ബൂദ്ധിമുട്ടിലായ സാധാരണക്കാര്‍ക്കാണ് പള്ളി വികാരി ഫാദര്‍ ജിമ്മി പുച്ചക്കാട്ടിന്റെ തീരുമാനം അനുഗ്രഹമായത്.
രൂക്ഷമായ ചില്ലറക്ഷാമത്തില്‍ വലഞ്ഞ സാധാരണക്കാര്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു തേവയ്ക്കല്‍ സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയുടെ ഈ തീരുമാനം.

നിരവധിപേരാണ് പള്ളി ഒരുക്കിയ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ പള്ളിയിലെത്തിയത്. നേര്‍ച്ചപ്പെട്ടി തുറന്ന് കൊടുത്തെന്ന് അറിഞ്ഞതോടെ പള്ളിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി.
ബാങ്കില്‍ പോയി പണം മാറ്റിവാങ്ങാന്‍ കഴിയാത്തവര്‍ക്കും നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് പണമെടുക്കാനുള്ള സൗകര്യമുണ്ടായിരുന്നു. നേര്‍ച്ചപ്പെട്ടിയില്‍ നിന്നെടുക്കുന്ന പണം പിന്നീട് തിരിച്ചിട്ടാല്‍ മതിയെന്നാണ് പള്ളി വികാരി നല്‍കിയ നിര്‍ദേശം. നിരവധിയാളുകള്‍ ഈ സേവനം പ്രയോജനപ്പെടുത്തിയതായി പള്ളി വികാരി ഫാദര്‍ ജിമ്മി പുച്ചക്കാട്ട് പറഞ്ഞു.












Click it and Unblock the Notifications