Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിക്കായി ട്രാം സർവ്വീസ്‍ വരുന്നു; നഗരം വേറെ ലെവല്‍ ആകും: തുടക്കം എംജി റോഡ്-വാട്ടർ മെട്രോ

കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മെട്രോയ്ക്ക് പുറമെ ട്രാം സർവീസും പരിഗണിക്കുന്നു. പദ്ധതി യാഥാർഥ്യമാകുന്നതിനുള്ള ആദ്യപടിയായി സംസ്ഥാന സർക്കാർ സാധ്യത പഠനത്തിനുള്ള നിർദ്ദേശത്തിന് അനുമതി നൽകാനൊരുങ്ങുകയാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) അഭ്യർത്ഥനയെ തുടർന്നാണ് നഗരത്തിലെ ഗതാഗത മേഖലയെ വലിയ തോതില്‍ സ്വാധീനിക്കാവുന്ന തീരുമാനത്തിലേക്ക് സർക്കാർ കടന്നിരിക്കുന്നത്.

സ്വിറ്റ്സർലൻഡ് ആസ്ഥാനമായ കാരോസറി ഹെസ് എജിയുടെ അനുബന്ധ സ്ഥാപനമായ ഹെസ് ഗ്രീൻ മൊബിലിറ്റി നടത്തിയ പ്രാഥമിക പഠനത്തിൽ, എംജി റോഡ്-ഹൈക്കോടതി ജംഗ്ഷൻ-മേനക-ജോസ് ജംഗ്ഷൻ-തേവര റൂട്ടിൽ ബ്രിസ്ബേൻ മോഡൽ ലൈറ്റ്‌ട്രാം പദ്ധതി നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ, കെഎംആർഎൽ ഒരു സർക്കാർ ഏജൻസി മുഖേന വിശദമായ ഫീസിബിലിറ്റി പഠനം നടത്താനും വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാനും തീരുമാനിച്ചു.

kochi-tram-

ഇന്ത്യയിലെ പ്രമുഖ നഗര ഗതാഗത കൺസൾട്ടൻസി സ്ഥാപനമായ അർബൻ മൊബിലിറ്റി ട്രാൻസ്‌പോർട്ട് കമ്പനി (യു എം ടി സി), കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം (MoHUA), ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എപിഎസ്ആർടിസി), ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (ഐഎൽആൻഡ്എഫ്എസ്) എന്നിവയുടെ സംയുക്ത സംരംഭമാണ്. ഇവർ പഠനം നടത്താൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, കെ എം ആർ എലിന്റെ ഡയറക്ടർ ബോർഡ്, പഠനം ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് വ്യക്തമാക്കുകയായിരുന്നു.

"സർക്കാരിന്റെ അനുമതി ലഭിച്ച ശേഷം ഫീസിബിലിറ്റി പഠനം നടത്താനുള്ള ഏജൻസിയെ തീരുമാനിക്കും. പഠനത്തിന് ശേഷം ഡിപിആർ തയ്യാറാക്കും."കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. ട്രാം പദ്ധതി യാഥാർഥ്യമായാൽ, കൊച്ചി മെട്രോയുടെ ലക്ഷ്യങ്ങൾക്കൊപ്പം അതിന്റെ ഫീഡർ സർവീസിന്റെ ആവശ്യവും നിറവേറ്റാൻ കഴിയുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊച്ചി വാട്ടർ മെട്രോയുടെ ഹൈക്കോടതി ജംഗ്ഷൻ ടെർമിനലിനെ എംജി റോഡ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കാൻ ട്രാം സർവീസിന് കഴിയുമെന്ന് കെ എം ആർ എൽ അധികൃതർ പ്രതീക്ഷിക്കുന്നു. നേരത്തെ, ഈ റൂട്ടിൽ മെട്രോ ലൂപ്പ് ലൈൻ നിർമ്മിക്കാൻ കെ എം ആർ എൽ പദ്ധതിയിട്ടിരുന്നു, എന്നാൽ അതിന് പകരമായാണ് ട്രാം സർവീസ് പരിഗണിക്കുന്നത്.

ട്രാം സർവീസ് നടപ്പിലാകുന്നതോടെ, കൊച്ചിയുടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതിനൊപ്പം, യാത്രക്കാർക്ക് കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഒരു ഗതാഗത മാർഗം ലഭിക്കും. നഗരത്തിന്റെ സുഗമമായ ഗതാഗതവും അവസാന ഘട്ട യാത്രാ ബന്ധിപ്പിക്കലും മെച്ചപ്പെടുത്തി, കൊച്ചിയെ കൂടുതൽ ആധുനികവും ബന്ധിതവുമായ ഒരു മെട്രോപോളിസാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതി. സർക്കാരിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കൊച്ചി നഗരവാസികൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+