Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഹരി ഉപയോഗിച്ചാല്‍ കുടുങ്ങും, താരങ്ങള്‍ക്ക് മുന്നറിയിപ്പ്; സിനിമ സെറ്റുകളില്‍ ഷാഡോ പൊലീസ്

കൊച്ചി: സിനിമ സെറ്റുകളില്‍ പല താരങ്ങളും ലഹരി ഉപയോഗിക്കുന്നുണ്ടെന്നുള്ള തരത്തില്‍ നടന്മാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. സിനിമ മേഖലയില്‍ ലഹരി ഉപയോഗമുള്ളത് കൊണ്ടാണ് തന്റെ മകനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വിടാത്തതെന്നാണ് ടിനി ടോം കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ പറഞ്ഞത്. കൂടാതെ ലഹരി ഉപയോഗിച്ച് ഒരു നടന്റെ പല്ല് പൊടിഞ്ഞെന്നും ടിനി ടോം വെളിപ്പെടുത്തിയിരുന്നു. ടിനി ടോമിനെ കൂടാതെ ബാബു രാജും ലഹരി ഉപയോഗത്തെ സംബന്ധിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ സേതുരാമന്‍. എല്ലാ ലൊക്കേഷനുകളിലും ഇനി മുതല്‍ ഷാഡോ പൊലീസിന്റെ സാന്നിദ്ധ്യമുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

cinema

സിനിമ രംഗത്തുള്ളവര്‍ നടത്തിയ വെളിപ്പെടുത്തലില്‍ നടപടിയുണ്ടാകും. പരാതി ലഭിച്ചാല്‍ ഉടന്‍ തുടര്‍നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് അന്വേഷണം നടക്കുന്നുണ്ട്. ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് എല്ലാ സിനിമ ലൊക്കേഷനുകളിലും പൊലീസ് ഉണ്ടാവും. സിനിമ രംഗത്ത് ആരൊക്കെ ലഹരി ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച് പൊലീസിന്റെ കയ്യില്‍ കൃത്യമായ വിവരങ്ങളുണ്ട്.

എന്നാല്‍ അക്കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. സിനിമ മേഖലയില്‍ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നത് സംബന്ധിച്ച് വിവരം ഒന്നുമില്ല. എന്നാല്‍ ഉപയോഗിക്കുന്നവരുണ്ട്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കി. നടന്‍ ടിനി ടോമും ബാബുരാജും നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം.

തന്റെ മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടി മൂലം വേണ്ടെന്നുവച്ചതാണെന്ന് ടിനി ടോം പറഞ്ഞത്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ പ്രമുഖ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ മകനെ വിടില്ലെന്ന് ഭാര്യ ഉറപ്പിച്ചു പറയുകയായിരുന്നെന്ന് ടിനി ടോം പറഞ്ഞു.

ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടിയായിരുന്നു ഭാര്യയ്‌ക്കെന്നും സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ടിനി ടോം പറഞ്ഞു. 16-18 വയസില്‍ കുട്ടികള്‍ വഴിതെറ്റുന്നത്. എനിക്ക് ഒരു മകന്‍ മാത്രമാണുള്ളതെന്നും ടിനി ടോം പറഞ്ഞിരുന്നു. ടിനി ടോമിനെ കൂടാതെ ബാബു രാജും സിനിമ മേഖലയില്‍ ലഹരി ഉപയോഗിക്കുന്നത് സംബന്ധിച്ച പ്രസ്താവന നടത്തിയിരുന്നു.

സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ പട്ടിക പൊലീസിന്റെ കയ്യിലുണ്ടെന്നും ബാബുരാജ് പറഞ്ഞു. ലഹരി ഇടപാട് നടത്തി പിടിക്കപ്പെടുന്നവര്‍ ഇത് ആര്‍ക്ക് വേണ്ടിയാണെന്ന് കൃത്യമായി പൊലീസിനോട് പറയും. അമ്മയുടെ ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട ലിസ്റ്റുണ്ടെന്നുമാണ് ബാബുരാജ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+