കൊച്ചി മയക്കുമരുന്ന് കേസ്: മുഖ്യപ്രതി എച്ച് ഐ വി ബാധിതന്?
കൊച്ചി: കോളിളക്കം സൃഷ്ടിച്ച കൊച്ചി മയക്കുമരുന്ന് കേസിലെ കണ്ണിയെന്ന് കരുതപ്പെടുന്ന നൈജീരിയിന്‍ സ്വദേശി എയ്ഡ്സ് രോഗിയെന്ന് സൂചനകള്‍. നൈജീരിയിന്‍ സ്വദേശി ഒക്കോവ ചിഗോസി എച്ച് ഐ വി ബാധിതനാണെന്ന് പോലീസിനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. പോലീസ് ഒക്കോവ ചിഗോസിയെ എച്ച് ഐ വി പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം ദിവസങ്ങള്‍ക്കകം പുറത്തുവരും.
അതേസമയം ഒക്കോവ ചിഗോസി എച്ച് ഐ വി ബാധിതനാണ് എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പരിശോധന ഫലം കിട്ടിയാലേ ഇക്കാര്യം വ്യക്തമാകൂ. കൊച്ചിയിലെ ഫഌറ്റില്‍ നിന്നും നടന് ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളെയും പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തോടെയാണ് കൊച്ചി മയക്കുമരുന്ന് കേസ് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയത്.

നൈജീരിയക്കാരനായ ഒക്കോവ ചിഗോസി ബിസിനസ് വിസയിലാണത്രെ ഗോവയിലെത്തിയത്. ഗോവയിലെ മയക്കുമരുന്ന് മാഫിയയുമായും രാജ്യാന്തര റാക്കറ്റുകളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. കൊച്ചി കേസിലെ പ്രതികളായ രേഷ്മയും ബ്ലസിയും ഇയാളുമായി മയക്കുമരുന്ന് ഇടപാട് നടത്തിയതായാണ് റിപ്പോര്‍ട്ട്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കേസിലെ മറ്റു പ്രതികളേയും കൂടി പോലീസ് ചോദ്യം ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടത്രെ.
ഇവരുടെ മൊഴിയും ടെലിഫോണ്‍ കോളുകളും ആധാരമാക്കിയാണ് പോലീസ് ഒക്കോവ ചിഗോസിയിലേക്ക് എത്തിയത്. അതോടെയാണ് കേസിലെ മുഖ്യ പ്രതി രേഷ്മയോ, ബ്ലസ്സിയോ, ഷൈന്‍ ടോം ചാക്കോയോ അല്ല ഒക്കോവ ചിഗോസിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. രേഷ്മക്കും ബ്ലസ്സിക്കും എല്ലാം മയക്കുമരുന്ന് എത്തിച്ച് നല്‍കിയത് ചിഗോസിയാണത്രെ.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications