രക്തപരിശോധനയില്‍ പാളി; ഷൈന്‍ ടോമിനെ കുടുക്കാന്‍ പോലീസ് ഡിഎന്‍എ പരിശോധനക്ക്
കൊച്ചി: കൊച്ചി മയക്കുമരുന്ന് കേസില്‍ പ്രതികളുടെ രക്തപരിശോധന ഫലം പുറത്ത് വന്നപ്പോള്‍ പോലീസ് ഇളിഭ്യരായി നില്‍ക്കുകയാണ്. സിനിമ താരം ഷൈന്‍ ടോം ചാക്കോ അടക്കം പിടിയിലായ ആരും തന്നെ ആ സമയത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്നാണ് പരിശോധന ഫലം.
എന്നാല്‍ ഇക്കാര്യത്തില്‍ പിറകോട്ട് പോകാന്‍ പോലീസ് തയ്യാറല്ലെന്നാണ് സൂചന. പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് തന്നായാണ് പോലീസ് ഇപ്പോഴും പറയുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും പറയുന്നു.
ഇതിന് ഡിഎന്‍എ പരിശോധന നടത്തണം എന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.
കൊക്കെയ്ന്‍ ഉപയോഗം കണ്ടെത്താന്‍ എന്തിന് ഡിഎന്‍എ പരിശോധന എന്നല്ലേ സംശയം. നോക്കാം...

രക്തപരിശോധന പാളി?
പോലീസ് പറഞ്ഞതിനെയെല്ലാം നിഷേധിക്കുന്നതാണ് കൊച്ചി കൊക്കെയ്ന്‍ കേസിലെ പ്രതികളുടെ രക്തപരിശോധന ഫലം. പിടിക്കപ്പെടുമ്പോള്‍ ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്ന് ഈ പരിശോധന തെളിയിക്കുന്നു.

പോലീസിന് ഉറപ്പുണ്ട്
എന്നാല്‍ പിടിക്കപ്പെടുമ്പോള്‍ പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് പോലീസിന് ഉറപ്പുണ്ട്. അതുകൊണ്ട് ഡിഎന്‍എ പരിശോധന നടത്തണം എന്നാണ് ഇപ്പോഴത്തെ ആവശ്യം.

എന്തിന് ഡിഎന്‍എ പരിശോധന?
കൊക്കെയ്ന്‍ ഉപയോഗിച്ചത് എങ്ങനെ ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയും? പോലീസിന് ഇതിനും ഉത്തരമുണ്ട്.

സിഗററ്റ് കുറ്റികള്‍
കടവന്ത്രയിലെ ഫ്ലാറ്റില്‍ നടത്തിയെ റെയ്ഡില്‍ കൊക്കെയ്ന്‍ പുരണ്ട സിഗററ്റ് കുറ്റികള്‍ കണ്ടെത്തിയിരുന്നു. ഇത് നിര്‍ണായകമാകും.

ഉമിനീരിന്റെ സാമ്പില്‍
സിഗററ്റ് വലിക്കുമ്പോള്‍ അതില്‍ ഉമിനീര് പറ്റുമല്ലോ. ഡിഎന്‍എ പരിശോധനയിലൂടെ ഈ ഉമിനീര് പ്രതികളുടേതാണെന്ന് കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

അശാസ്ത്രീയ പരിശോധന
പ്രതികളുടെ രക്തസാമ്പില്‍ ശേഖരിച്ചതിലെ അശാസ്ത്രീയതയാണ് ഇപ്പോള്‍ പരിശോധന ഫലം നെഗറ്റീവ് ആയതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

അട്ടിമറി സംശയം
കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ ആണ് രക്തസാമ്പിള്‍ പരിശോധന നടത്തിയത്. ഇതില്‍ എന്തെങ്കിലും അട്ടിമറി നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications