കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തപരിശോധനയില്‍ പാളി; ഷൈന്‍ ടോമിനെ കുടുക്കാന്‍ പോലീസ് ഡിഎന്‍എ പരിശോധനക്ക്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കൊച്ചി മയക്കുമരുന്ന് കേസില്‍ പ്രതികളുടെ രക്തപരിശോധന ഫലം പുറത്ത് വന്നപ്പോള്‍ പോലീസ് ഇളിഭ്യരായി നില്‍ക്കുകയാണ്. സിനിമ താരം ഷൈന്‍ ടോം ചാക്കോ അടക്കം പിടിയിലായ ആരും തന്നെ ആ സമയത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്നാണ് പരിശോധന ഫലം.

എന്നാല്‍ ഇക്കാര്യത്തില്‍ പിറകോട്ട് പോകാന്‍ പോലീസ് തയ്യാറല്ലെന്നാണ് സൂചന. പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് തന്നായാണ് പോലീസ് ഇപ്പോഴും പറയുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും പറയുന്നു.

ഇതിന് ഡിഎന്‍എ പരിശോധന നടത്തണം എന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.

കൊക്കെയ്ന്‍ ഉപയോഗം കണ്ടെത്താന്‍ എന്തിന് ഡിഎന്‍എ പരിശോധന എന്നല്ലേ സംശയം. നോക്കാം...

രക്തപരിശോധന പാളി?

രക്തപരിശോധന പാളി?

പോലീസ് പറഞ്ഞതിനെയെല്ലാം നിഷേധിക്കുന്നതാണ് കൊച്ചി കൊക്കെയ്ന്‍ കേസിലെ പ്രതികളുടെ രക്തപരിശോധന ഫലം. പിടിക്കപ്പെടുമ്പോള്‍ ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്ന് ഈ പരിശോധന തെളിയിക്കുന്നു.

പോലീസിന് ഉറപ്പുണ്ട്

പോലീസിന് ഉറപ്പുണ്ട്

എന്നാല്‍ പിടിക്കപ്പെടുമ്പോള്‍ പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് പോലീസിന് ഉറപ്പുണ്ട്. അതുകൊണ്ട് ഡിഎന്‍എ പരിശോധന നടത്തണം എന്നാണ് ഇപ്പോഴത്തെ ആവശ്യം.

എന്തിന് ഡിഎന്‍എ പരിശോധന?

എന്തിന് ഡിഎന്‍എ പരിശോധന?

കൊക്കെയ്ന്‍ ഉപയോഗിച്ചത് എങ്ങനെ ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയും? പോലീസിന് ഇതിനും ഉത്തരമുണ്ട്.

സിഗററ്റ് കുറ്റികള്‍

സിഗററ്റ് കുറ്റികള്‍

കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നടത്തിയെ റെയ്ഡില്‍ കൊക്കെയ്ന്‍ പുരണ്ട സിഗററ്റ് കുറ്റികള്‍ കണ്ടെത്തിയിരുന്നു. ഇത് നിര്‍ണായകമാകും.

ഉമിനീരിന്റെ സാമ്പില്‍

ഉമിനീരിന്റെ സാമ്പില്‍

സിഗററ്റ് വലിക്കുമ്പോള്‍ അതില്‍ ഉമിനീര്‍ പറ്റുമല്ലോ. ഡിഎന്‍എ പരിശോധനയിലൂടെ ഈ ഉമിനീര്‍ പ്രതികളുടേതാണെന്ന് കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

അശാസ്ത്രീയ പരിശോധന

അശാസ്ത്രീയ പരിശോധന

പ്രതികളുടെ രക്തസാമ്പില്‍ ശേഖരിച്ചതിലെ അശാസ്ത്രീയതയാണ് ഇപ്പോള്‍ പരിശോധന ഫലം നെഗറ്റീവ് ആയതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

അട്ടിമറി സംശയം

അട്ടിമറി സംശയം

കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ ആണ് രക്തസാമ്പിള്‍ പരിശോധന നടത്തിയത്. ഇതില്‍ എന്തെങ്കിലും അട്ടിമറി നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്.

English summary
Kochi Cocaine case: Police demands DNA test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X