കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൈന്‍ ടോം ചാക്കോ കേസില്‍ നിന്ന് രക്ഷപ്പെടും!!! എന്താ സംഭവം?

Google Oneindia Malayalam News

കൊച്ചി: കൊച്ചി കൊക്കെയ്ന്‍ കേസ് ആയിരുന്നു 2015 ന്റെ തുടക്കത്തില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയം. ന്യൂ ജനറേഷന്‍ സിനിമ താരം ഷൈന്‍ ടോം ചാക്കോയും നാല് യുവതികളുമാണ് ആദ്യം പിടിയിലായത്. പിന്നീടങ്ങോട്ട് കഥകളുടെ ബഹളമായിരുന്നു.

എന്നാല്‍ മാസം ഒമ്പത് ആയിട്ടും കേസ് അന്വേഷണത്തില്‍ പറയത്തക്ക ഒരു പുരോഗതിയും ഉണ്ടായില്ല. ഇപ്പോഴിതാ അന്വേഷണ സംഘത്തിന് ഒരു വന്‍ തിരിച്ചടി കൂടി ലഭിച്ചിരിയ്ക്കുന്നു.

കൊക്കെയ്ന്‍ ഉപയോഗിച്ചു എന്ന് തെളിയിക്കാനുള്ള രക്തപരിശോധന ഇന്ത്യയിലെ ലാബുകളിലെവിടേയും ഇല്ലത്രെ. ദില്ലിയിലേയും ഹൈദരാബാദിലേയും ലാബുകളാണ് സാമ്പിളുകള്‍ തിരിച്ചയച്ചത്. ഇതോടെ ഷൈന്‍ ടോം ചാക്കോ രക്ഷപ്പെടുമോ?

കൊച്ചി കൊക്കെയ്ന്‍ കേസ്

കൊച്ചി കൊക്കെയ്ന്‍ കേസ്

2015 ജനുവരി 30 ന് ആണ് ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പോലീസ് പിടികൂടിയത്.

ഷൈന്‍ ടോം ചാക്കോ

ഷൈന്‍ ടോം ചാക്കോ

ന്യൂജനറേഷന്‍ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കവെയാണ് ഷൈന്‍ ടോം ചാക്കോ പോലീസിന്റെ പിടിയിലാകുന്നത്.

നാല് യുവതികള്‍

നാല് യുവതികള്‍

നാല് യുവതികള്‍ക്കൊപ്പം ഷാന്‍ ടോം ചാക്കോ പിടിയ്ക്കപ്പെട്ടു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പി്ന്നീടാണ് കൊക്കെയ്ന്‍ പാര്‍ട്ടിയുടെ കഥകള്‍ ഇറങ്ങുന്നത്.

ബ്ലസ്സിയും മോഡലുകളും

ബ്ലസ്സിയും മോഡലുകളും

സഹസംവിധായകയായ ബ്ലസ്സി, മോഡലുകളായ ടിന്‍സ്, രേഷ്മ, സ്‌നേഹ എന്നിവരാണ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം ഉണ്ടായിരുന്നത്.

രക്തപരിശോധന

രക്തപരിശോധന

കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ആയിരുന്നു ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാല്‍ ഈ പരിശോധനയില്‍ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.

 വിദഗ്ധ പരിശോധന

വിദഗ്ധ പരിശോധന

ഈ സാഹചര്യത്തിലാണ് വിദഗ്ധ പരിശോധനകള്‍ക്കായി ദില്ലിയിലേയും ഹൈദരാബാദിലേയും ഫോറന്‍സിക് ലാബുകളിലേയ്ക്ക് സാമ്പിളുകള്‍ അയച്ചത്. പക്ഷേ അവിടങ്ങളിലും ഈ പരിശോധന നടത്താനുള്ള സംവിധാനങ്ങളില്ല.

രക്ഷപ്പെടുമോ?

രക്ഷപ്പെടുമോ?

പരിശോധന ഫലം ലഭിയ്ക്കാത്ത സാഹചര്യത്തില്‍ ഷൈന്‍ ടോം ചാക്കോ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത എത്രത്തോളമാണ് ഉള്ളത് എന്നാണ് ഇപ്പോള്‍ ഉയരുന്നത് ചോദ്യം.

ഒരു കേസ് അല്ല

ഒരു കേസ് അല്ല

കൊക്കെയ്ന്‍ ഉപയോഗിച്ചു എന്നത് മാത്രമല്ല ഇവര്‍ക്കെതിരെയുള്ള കേസ്. കൈവശം വയ്ക്കല്‍, വില്‍പന, ഗൂഢാലോചന തുടങ്ങിയ കേസുകളും ഉണ്ട്.

ഇതുകൊണ്ട് തീരില്ല

ഇതുകൊണ്ട് തീരില്ല

കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ല എന്ന് തെളിഞ്ഞാല്‍ പോലും ബാക്കിയുള്ള കേസുകളില്‍ നിന്ന് ഷൈന്‍ ടോമിനും കൂട്ടര്‍ക്കും രക്ഷപ്പെടാന്‍ ബുദ്ധിമുട്ടായിരിയ്ക്കും.

 ഇഴയുന്ന അന്വേഷണം

ഇഴയുന്ന അന്വേഷണം

കേസില്‍ അന്വേഷണം ഏതാണ്ട് വഴിമുട്ടി നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവത്തിന് ശേഷം കൊച്ചിയില്‍ വേറേയും റേവ് പാര്‍ട്ടികള്‍ നടന്നിരുന്നു. അതിലും അന്വേഷണം എവിടേയും എത്തിയിട്ടില്ല.

English summary
Kochi Cocaine case: What will be the faith of Shine Tom Chacko?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X