കടയിൽ കയറി മർദ്ദനവും പണം തട്ടിയെടുക്കലും; കൗൺസിലറിന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ സസ്‌പെൻഷൻ
കൊച്ചി: കൊച്ചി കോർപ്പറേഷൻ കൗൺസിലർ ടിബിൻ ദേവസിയ്ക്ക് സസ്‌പെൻഷൻ. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ നിന്നാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. വ്യാപാരിയെ തടഞ്ഞ് വെച്ച് മർദ്ദിച്ച് പണം തട്ടിയ കേസിൽ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ ആണ് തീരുമാനം. വാത്തുരുത്തി കൗൺസിലർ ആയ ടിബിൻ യൂത്ത് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി കൂടി ആയിരുന്നു. ടിബിൻ കാസർഗോഡ് സ്വദേശി ആയ കൺമണിയെ ഭീഷണിപ്പെടുത്തി ആണ് പണം തട്ടിയത്. ഇടപ്പള്ളിയിൽ വസ്ത്ര വ്യാപാരം നടത്തുന്ന വ്യക്തിയാണ് കൺമണി. ഇക്കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്.

കൺമണിയെ പ്രതികൾ ഇടപ്പള്ളിയിലെ വസ്ത്ര വ്യാപാര കടയിൽ കയറി മർദ്ദിക്കുകയും തടഞ്ഞ് വെക്കുകയും ആയിരുന്നു. സംഭവത്തിന് പിന്നാലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിബിൻ ദേവസിയും ഇതിൽ ഉൾപ്പെടുന്നതാണ്. വൈകുന്നേരം വരെ കടയിൽ തടഞ്ഞ് വെക്കുകയും മർദ്ദിക്കുകയും ചെയ്തു എന്ന് കാണിച്ച് പൊലീസിന് പരാതി ലഭിച്ചിരുന്നു.
ഇതിന് പിന്നാലെ ആണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ ആയ മൂന്ന് പേരും കൺമണിയോട് പണം ആവശ്യപ്പെട്ടു. പിന്നാലെ ആണ് മർദ്ദനം ഉണ്ടായത്. പരാതിക്കാരന്റെ ഭാര്യ പിതാവിനെ ഭീഷണിപ്പെടുത്തി പ്രതികൾ 20 ലക്ഷം രൂപയുടെ മുദ്ര പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങി. ഇതിന് പിന്നാലെ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. പ്രതികളുടെ അക്കൗണ്ടിലേക്ക് നിർബന്ധിച്ച് തുക പിടിച്ച് വാങ്ങുകയായിരുന്നു എന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് 3 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ പത്ത് പേർ അടങ്ങുന്ന പ്രതികൾ ഉണ്ടെന്ന് ആണ് പോലീസ് പറയുന്നത്. എളമക്കര പൊലീസ് ആണ് നിലവിൽ കേസ് അന്വേഷണം നടത്തുന്നത്.
കോട്ടയത്ത് യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു; പ്രതി കസ്റ്റഡിയില്‍
കോട്ടയം: പൈക മല്ലികശ്ശേരിയിൽ യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ ആയിരുന്നു സംഭവം നടന്നത്. കണ്ണമുണ്ടയിൽ സിനിയെ ആണ് പരിക്കേൽപ്പിച്ചത്. 42 വയസുണ്ട് പരിക്കേറ്റ സിനിയ്ക്ക്. 48 വയസുകാരനായ ഭർത്താവ് ബിനോയ് ജോസഫാണ് സിനിയെ ആക്രമിച്ചത്. സംശയം ആണ് ആക്രമണത്തിന് കാരണം എന്നാണ് വിവരം. കഴുത്തിൽ ബിനോയി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഭവത്തിൽ സിനിയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ സിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications