കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പനിടെ യുഡിഎഫിന്റെ കയ്യാങ്കളി; തിരഞ്ഞെടുപ്പ്‌ വൈകുന്നു

Google Oneindia Malayalam News

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ പ്രതിഷേധം. ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ്‌ വൈകിയതില്‍ പ്രതിഷേധിച്ചാണ്‌ യുഡിഎഫ്‌ പ്രതിഷേധിച്ചത്‌. കൗണ്‍സില്‍ ഹാള്‍ യുഡിഎഫ്‌ അംഗങ്ങള്‍ പുറത്ത്‌ നിന്ന്‌ പൂട്ടി.

ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ്‌ വൈകിയെന്നാരോപിച്ചായിരുന്നു യുഡിഎഫ്‌ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്‌. എല്‍ഡിഎഫിന്‌ വേണ്ടി കലക്ടര്‍ ഒത്തുകളിച്ചുവെന്ന്‌ യുഡിഎഫ്‌ അംഗങ്ങള്‍ ആരോപിച്ചു.

clash

Recommended Video

cmsvideo
why cpm choose Arya Rajendran as Trivandrum Mayor
ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മണിക്കാണ്‌ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ്‌ നടക്കേണ്ടിയിരുന്നത്‌. എന്നാല്‍ ആ സമയത്ത്‌ എല്‍ഡിഎഫിന്റെ മുഴുവന്‍ അംഗങ്ങളും കൗണ്‍സില്‍ ഹാളില്‍ എത്തിയിരുന്നില്ല.നിലവില്‍ ഹാളിലുള്ള അംഗങ്ങളെ വെച്ച്‌ രണ്ടുമണിക്ക്‌ തന്നെ തിരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ യുഡിഎഫ്‌ അംഗങ്ങള്‍ ആവശ്യപ്പെട്ടു. സമയത്ത്‌്‌ ഹാളില്‍ എത്താത്ത എല്‍ഡിഎഫ്‌ അംഗങ്ങള്‍ക്കു വേണ്ടി തിരഞ്ഞെടുപ്പ്‌ നീട്ടിവെക്കുന്ന കലക്ടറുടെ നടപടി ചട്ടവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ യുഡിഎഫ്‌ അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്‌. പിന്നീട്‌ യുഡിഎഫ്‌ അംഗങ്ങള്‍ കലക്ടറുമായി വലിയ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്‌ സംഘര്‍ഷം സൃഷ്ടിക്കാന്‍ കാരണമായി.
വിവേചനാധികാരമാണ്‌ താന്‍ ഉപയോഗിച്ചതെന്നും യുഡിഎഫ്‌ അംഗങ്ങള്‍ക്ക്‌ പരാതിയുണ്ടെങ്കില്‍ നിയമപരമായി മുന്നോട്ടു പോകണമെന്നും കലക്ടര്‍ വ്യക്തമാക്കി. ഇത്‌ അംഗീകരിക്കാന്‍ യുഡിഎഫ്‌ അംഗങ്ങള്‍ തയ്യാറായിട്ടില്ല.
2.5ന്‌ കൗണ്‍സില്‍ ഹാളില്‍ ഉണ്ടായിരുന്ന ആളുകളെ മാത്രമേ വോട്ട്‌ ചെയ്യാന്‍ അനുവദിക്കു എന്നാണ്‌ യുഡിഎഫ്‌ അംഗങ്ങള്‍ പറയുന്നത്‌. എന്നാല്‍ അപ്പോഴേക്കും എല്‍ഡിഎഫ്‌ അംഗങ്ങള്‍ എത്തിതുടങ്ങിയിരുന്നു. യുഡിഎഫ്‌ അംഗങ്ങള്‍ മുദ്രാവാക്യം വിളി തുടങ്ങിയതോടെ ഇരുപക്ഷവും ചേരിതിരിഞ്ഞ്‌ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. യുഡിഎഫ്‌ അംഗങ്ങള്‍ കൗണ്‍സില്‍ ഹാള്‍ പൂട്ടിയതോടെ രണ്ട്‌ വിഭാഗവും തമ്മില്‍ കയ്യാങ്കളിയായി.
ഇതിനിടെ രജിസ്‌റ്ററില്‍ ചില എല്‍ഡിഎഫ്‌ അംഗങ്ങള്‍ ഒപ്പിടാന്‍ തുടങ്ങിയതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നു ചിലര്‍ രജിസ്റ്റര്‍ വലിച്ചു കീറാന്‍ തുടങ്ങി. അങ്ങോട്ടും ഇങ്ങോട്ടും ബലപ്രയോഗമായി.
യുഡിഎഫിന്റെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന വാദത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ്‌ എറണാകുളം കലക്ടര്‍ എസ്‌ സുഹാസ്‌. എന്നാല്‍ ആരൊക്കെയാണ്‌ ഒപ്പിട്ടതെന്ന്‌ രജിസ്റ്റര്‍ പരിശോധിച്ച്‌ ഉറപ്പാക്കണമെന്നാണ്‌ യുഡിഎഫ്‌ അംഗങ്ങള്‍ ആവശ്യപ്പെടുന്നത്‌. ഇരുകപക്ഷവും കനത്ത നിലപാടില്‍ ഉറട്ടു നിന്നതോടെ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ്‌ ഇപ്പോഴും വൈകുകയാണ്‌.

English summary
kochi corporation deputy mayor election; UDF members protest against collector decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X