കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ്: കൊച്ചിയില്‍ ത്രികോണ മത്സരം;ബിജെപി മത്സരിക്കും
കൊച്ചി: സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലേക്കുള്ള മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള മത്സരം രാവിലെ 11നും ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചക്ക് രണ്ടിനുമാണ് നടക്കുക. സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാകുന്നത് കൊച്ചി കോര്‍പ്പറേഷനിലേതാണ്.
കൊച്ചി കോര്‍പ്പറേഷനില്‍ മേയര്‍ തിരഞ്ഞെടുപ്പിന് ത്രികോണ മത്സരമാകും നടക്കുക. ബിജെപി കൂടി മത്സര രംഗത്തേക്ക് വന്നതോടെ മേയര്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും.
ഇടത് മുന്നണി മേയര്‍ സ്ഥാനത്തേക്ക് എം അനില്‍കുമാറിനേയും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സിപിഐയിലെ കെഎ അന്‍സിയേയും നിശ്ചയിച്ചിട്ടുണ്ട്.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഞായറാഴ്‌ച്ച രാവിലെയാണ് കോണ്‍ഗ്രസ് മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. രണ്ട് പേര്‍ കൂടുതല്‍ ഐ ഗ്രൂപ്പിനായതിനാല്‍ തന്നെ ആന്റണി കൂരിത്തറയെ ഐ ഗ്രൂപ്പ് മേയര്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്‌തി മേരി വര്‍ഗീസിനെ പരിഗണിക്കാതെയാണ് ആന്റണി കൂരിത്തറയുടെ പേര് ഉയര്‍ന്നത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായി എ വിഭാഗത്തിലെ സീന ഗോകുലിനെ നിശ്ചയിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി എ വിഭാഗത്തിലെ അരിസ്റ്റോട്ടിലിനേയും ഡെപ്യൂട്ടി സെക്രട്ടറിയായി ഹെന്റി ഓസ്റ്റിന്‍, വികെ മിനമോള്‍ എന്നിവരേയും തിരഞ്ഞെടുത്തു. എന്നാല്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ വിജയിച്ചാല്‍ രാജി വെക്കാനാണ് യുഡിഎഫ് തീരുമാനം.
എന്‍ഡിഎ മേയര്‍ സ്ഥാനാര്‍ഥിയായി മുതിര്‍ന്ന അംഗം സുധ ദിലീപ് കുമാറിനെയാണ് ബിജെപി പരിഗണിട്ടത്. പ്രിയ പ്രശാന്താണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി. അഞ്ചംഗങ്ങള്‍ മാത്രമുള്ള ബിജെപിക്ക് ഒന്നാംഘട്ടത്തില്‍ മാത്രമേ മത്സരിക്കാന്‍ സാധ്‌ിക്കു. മൂന്ന് അംഗങ്ങളില്‍ കൂടുതലുള്ള നഗരസഭകളിലെല്ലാം അധ്യക്ഷ സാഥാനത്തേക്ക് മത്സരിക്കാനാണ് ബിജെപി തീരുമാനം












Click it and Unblock the Notifications