കൊച്ചി കോര്പ്പറേഷന് മേയര്‍; സസ്പെന്‍സ് തീരുന്നില്ല; ടേം വ്യവസ്ഥയ്ക്ക് സാധ്യത; ചരടുവലിച്ച് സഭയും
കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു ശേഷം എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് കൊച്ചിയിലേക്കാണ്. കൊച്ചിയെ നയിക്കുന്നത് യുഡിഎഫ് ആണെങ്കിലും നയിക്കാനുള്ള സാരഥിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതാണ് ശ്രദ്ധേയം. വനിതാ സംവരണമുള്ള കൊച്ചി കോര്‍പ്പറേഷനില്‍ ഇക്കുറി മേയറായി ഒരാളെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
കൊച്ചി കോര്പ്പറേഷന് മേയര്‍ പ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്. കെപിസിസി ജനറല്‍ സെക്രട്ടറിയായ ദീപ്തി മേരി വര്‍ഗീസിനാണ് സാധ്യത കൂടുതല്‍. എങ്കിലും ടേം വ്യവസ്ഥയില്‍ കൂടുതല്‍ പേരെ പരിഗണിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.
ഇന്ന് പുതിയ ആസ്ഥാനമന്ദിരത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് 76 അംഗ കൗണ്‍സില്‍ കൊച്ചി കോര്പ്പറേഷന് ചുമതല ഏറ്റെടുത്തത്. സിപിഎമ്മില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചെടുത്തു കൊണ്ടാണ് യുഡിഎഫ് കൊച്ചി കോര്‍പ്പറേഷനില്‍ അധികാരത്തില്‍ മടങ്ങിയെത്തിയത്. 47 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചത്.

എന്നാല്‍ മേയര്‍ സ്ഥാനത്ത് ആരാകണം എന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുന്നണിയില്‍ കല്ലുകടിയായി മാറിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ ഏറ്റവും സീനിയറായ ദീപ്തി മേരി വര്‍ഗീസ് എന്ന പേരു മാത്രമാണ് ആദ്യം ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നത്. കലൂര്‍ സ്റ്റേഡിയം ഡിവിഷനില്‍ നിന്നാണ് ദീപ്തി ജയിച്ചത്. പ്രതിപക്ഷ നിരയിലെ കൗണ്‍സിലര്‍ എന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ദീപ്തിയുടെ പ്രവര്‍ത്തനം മികച്ചതാണെന്ന വിലയിരുത്തലുകള്‍ ഉണ്ട്.
എന്നാല്‍ ദീപ്തിക്കെതിരെ ലത്തീന്‍ സഭ രംഗത്ത് വന്നു. സാമുദായിക പരിഗണനകള്‍ നോക്കി വേണം മേയറെ തീരുമാനിക്കാന്‍ എന്ന ആവശ്യമാണ് സഭ ഉയര്‍ത്തിയത്. ഇതോടെ ലത്തീന്‍ സമുദായാംഗവും മഹിളാ കോണ്‍ഗ്രസ് ഉപാധ്യക്ഷയുമായ വികെ മിനിമോളുടെ പേരു കൂടി ഉയര്‍ന്നുവന്നു. പാലാരിവട്ടം ഡിവിഷനില്‍ നിന്നാണ് വികെ മിനിമോള്‍ ജയിച്ചത്. ഇതു കൂടാതെ ഫോര്‍ട്ട്കൊച്ചി ഡിവിഷന് ഒന്നില്‍ നിന്ന് ജയിച്ച ഷൈനി മാത്യുവിന്റെ പേരും ഉയര്‍ന്നു വരുന്നുണ്ട്. വികെ മിനി മോളും ഷൈനി മാത്യുവും ലത്തീന്‍ സമുദായാംഗങ്ങളാണ്
മൂന്നു പേരുകള്‍ സജീവമായി ഉയര്‍ന്നു വന്നതോടെ ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം. ലത്തീന്‍ സമുദായത്തെ പിണക്കാതിരിക്കാന്‍ മേയര്‍ സ്ഥാനം രണ്ടര വര്‍ഷമായി വീതിച്ച് നല്‍കുന്നതിനെക്കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ എറണാകുളത്തെ ഭൂരിപക്ഷ സമുദായമായ ലത്തീന്‍ സഭയെ പിണക്കാതിരിക്കാന്‍ ദീപ്തിക്കും ഷൈനിക്കോ മിനിക്കോ മേയര്‍ സ്ഥാനം വീതിച്ചു നല്‍കുന്നതിനെ കുറിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
എന്നാല്‍ ദീപ്തി മേരി വര്‍ഗീസിനെ അനുകൂലിക്കുന്നവര്‍ ഇത് അംഗീകരിക്കുന്നില്ല. നാളെ കൊച്ചിയില്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാക്കണമെന്നാണ് നേതൃത്വത്തിന്റെ ആഗ്രഹം. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മേയറെ തെരഞ്ഞെടുക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസ് നേടിയ വിജയത്തിന്റെ ശോഭ കെടുത്തുമെന്ന ആശങ്കയും പ്രവര്‍ത്തകര്‍ക്കുണ്ട്.
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications