Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപ്തിയെ മൈന്‍ഡ് ചെയ്യാത്തത് മോശമായി പോയി; കൊച്ചി മേയര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

കൊച്ചി: കോര്‍പ്പറേഷനില്‍ മേയറാകാനിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ വെട്ടി അവസാന നിമിഷം വികെ മിനിമോള്‍ മേയര്‍ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടതിലുള്ള വിവാദം അവസാനിക്കുന്നില്ല. മേയര്‍ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത തര്‍ക്കം സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായതിനു പിന്നാലെ ഇന്നത്തെ സത്യപ്രതിജ്ഞ ചടങ്ങും വലിയ ചര്‍ച്ചയായിരിക്കുകയാണ്. മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ അതൃപ്തി ഇല്ലെന്ന് ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കിയെങ്കിലും ഇന്നത്തെ മേയര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ദീപ്തിയുടെ മുഖത്ത് ഒഴിവാക്കപ്പെട്ടതിലുള്ള വിഷമം പ്രകടമായിരുന്നു. മേയര്‍ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിന് എത്തിയെങ്കിലും മിനിമോളെ ഷാള്‍ അണിയിച്ച്, കൈ കൊടുത്ത് അഭിനന്ദിച്ച ശേഷം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ ദീപ്തി കൗണ്‍സില്‍ ഹാളില്‍ നിന്ന് മടങ്ങുകയായിരുന്നു.

76 അംഗ കൗണ്‍സിലില്‍ 48 വോട്ട് നേടിയാണ് വികെ മിനിമോള്‍ മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 22 വോട്ടാണ് ലഭിച്ചത്. മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ തല്‍ക്കാലത്തേക്ക് കൂടുതല്‍ പ്രതികരണത്തിന് ദീപ്തി തയ്യാറാല്ലെങ്കിലും വിവാദങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് തന്നെയാണ് സൂചന.

candidates

രണ്ടര വര്‍ഷത്തേക്കാണ് വികെ മിനിമോളെ മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. അതിനു ശേഷം ഷൈനി മാത്യുവിനാണ് മേയറാകാനുള്ള ഊഴം. നേരത്തെ മടങ്ങേണ്ടതുണ്ടെന്ന് ദീപ്തി മുന്‍കൂട്ടി അറിയിച്ചിരുന്നതായി ഡിസിസി നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും കൗണ്‍സില്‍ ഹാള്‍ വിട്ട് പെട്ടെന്ന് മടങ്ങിയത് ചര്‍ച്ചയായി.

അതിനിടെ, ദീപ്തി മിനിമോളെ ഷാള്‍ അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മിനിമോള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്. ദീപ്തി മിനിമോള്‍ക്ക് ഷാള്‍ അണിയിക്കുന്ന വീഡിയോയ്ക്ക് താഴെ, മിനിമോള്‍ ദീപ്തിയെ മൈന്‍ഡ് പോലും ചെയ്യുന്നില്ല എന്നായിരുന്നു പലരുടെയും വിമര്‍ശനം. ദീപ്തി ഷാള്‍ അണിയിക്കുമ്പോള്‍ മിനിമോള്‍ മുഖം തിരിച്ച് മറ്റൊരാളോട് സംസാരിക്കുകയായിരുന്നു. ദീപ്തിയുടെ മുഖത്ത് നോക്കാത്തതിലാണ് വിമര്‍ശനം ഉയരുന്നത്. നിരവധി പേര്‍ മിനിമോള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനിടെയാണ് ദീപ്തി ഷാള്‍ അണിയിക്കുന്നത്. എന്നാല്‍ ദീപ്തിയുടെ മുഖത്തേക്ക് നോക്കാതെ മിനിമോള്‍ സംസാരം തുടരുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്‌തെങ്കിലും ദീപ്തിയുടെ മുഖത്തും തഴയപ്പെട്ടതിലുള്ള അതൃപ്തി പ്രകടമായിരുന്നു തുടര്‍ന്ന് കൗണ്‍സില്‍ ഹാള്‍ വിട്ടു പോവുകയും ചെയ്തു.

'ഷാള്‍ ഇട്ട സഹപ്രവര്‍ത്തക ദീപ്തിയെ മൈന്‍ഡ് ചെയ്യാത്തത് മോശമായി' എന്നാണ് ഒരാള്‍ കുറിച്ച് കമന്റ്. മിനിമോള്‍ക്ക് കുറ്റബോധം തോന്നുന്നുണ്ട്, കൈ കൊടുക്കാന്‍ വന്ന ദീപ്തിയുടെ മുഖത്ത് പോലും നോക്കുന്നില്ലല്ലോ എന്നായിരുന്നു മറ്റൊരു കമന്റ്. രണ്ടു പേരും മുഖത്തോട് മുഖം നോക്കുന്നില്ല... എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

കോപ്പറേഷനില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയിട്ടും മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ കല്ലുകടിയായി മാറി. കൊച്ചി മേയര്‍ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന നേതാവായിരുന്നു ദീപ്തി മേരി വര്‍ഗീസ്. എന്നാല്‍, അവസാന നിമിഷം ദീപ്തിയെ വെട്ടി വികെ മിനിമോള്‍, ഷൈനി മാത്യു എന്നിവരെ രണ്ടര വര്‍ഷം വീതം മേയര്‍മാരാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെ മേയര്‍ തിരഞ്ഞെടുപ്പില്‍ കെപിസിസി സര്‍ക്കുലര്‍ പാലിച്ചില്ലെന്ന് ദീപ്തി പരസ്യമായി ആരോപിച്ചു. പിന്നീട് തഴയപ്പെട്ടതില്‍ പരസ്യമായ പ്രതികരണങ്ങള്‍ ദീപ്തി അവസാനിപ്പിച്ചെങ്കിലും ഇനി മേയര്‍ സ്ഥാനത്തേക്കില്ല എന്ന നിലപാട് അവര്‍ സ്വീകരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+