കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുപ്പിവെള്ളത്തിന് വെറും ഒരു രൂപ!!! എങ്ങനെയെന്നറിയണ്ടേ?

  • By Sandra
Google Oneindia Malayalam News

കൊച്ചി: ഒരു രൂപയ്ക്ക് ശുദ്ധമായ കുടിവെളളം ലഭ്യമാക്കാനുള്ള പദ്ധതിയുമായി കൊച്ചി നഗരസഭ. ആവശ്യത്തിനനുസരിച്ച് ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഒരു രൂപ നിരക്കില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാനുള്ള പദ്ധതിക്കാണ് നഗരസഭ തുടക്കം കുറിച്ചിട്ടുള്ളത്.

പോപ് താരം ജസ്റ്റിന്‍ ബീബറിനെപ്പോലെ ആവണം, യുവാവ് ചെലവഴിച്ചത് 50 ലക്ഷം രൂപ!!! പിന്നീട് സംഭവിച്ചത്...പോപ് താരം ജസ്റ്റിന്‍ ബീബറിനെപ്പോലെ ആവണം, യുവാവ് ചെലവഴിച്ചത് 50 ലക്ഷം രൂപ!!! പിന്നീട് സംഭവിച്ചത്...

കഴിഞ്ഞ മാസം ഫോര്‍ട്ട് കൊച്ചിയിലെ പാണ്ടിക്കുടിയിയില്‍ വെള്ള ശുദ്ധീകരണ പ്ലാന്റ് കമ്മീഷന്‍ ചെയ്തതോടെ ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായി മേയര്‍ സൗമിനി ജയിന്‍ പറയുന്നു. പ്രതിദിനം 20 ലിറ്റര്‍ വരുന്ന 300 കുപ്പി വെള്ളമാണ് ചെലവാകുന്നത്. നഗരത്തിനുള്ളില്‍ കുടുംബശ്രീയുടെ സഹായത്തോടെയാണ് നഗരസഭ വെള്ളം വിതരണം ചെയ്യുന്നത്. വിപണിയില്‍ ലഭ്യമായതിനേക്കാല്‍ കുറഞ്ഞ വിലക്ക് ശുദ്ധമായ വെള്ളം ലഭ്യമാക്കാനുള്ള പദ്ധതിയാണ് നഗരസഭയ്ക്ക് മുമ്പിലുള്ളത്.

water

കുറഞ്ഞ വിലക്ക് വെള്ളം ലഭ്യമാക്കുന്നതിന് പുറമേ കുടുംബശ്രീ ജീവനക്കാര്‍ക്കുള്ള വരുമാനം മാര്‍ഗ്ഗം കൂടിയാണ് നഗരസഭയുടെ പദ്ധതി.കേരള സ്റ്റേറ്റ് വുമണ്‍സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ച പ്ലാന്റ് ധാരണ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

English summary
Kochi corporation sells drinking water at one per rupee per litre. Corporation aims to sell clean water in with low cost.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X