Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ കഞ്ചാവ് വേട്ട; അന്വേഷണം താരങ്ങളിലേക്ക്

കൊച്ചി: സിനിമാ നടീനടന്മാര്‍ നിത്യ സന്ദര്‍ശകരായ കൊച്ചിയിലെ താണ്ഡവ് സ്‌ക്കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്ത വിദ്യാലയത്തില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം താരങ്ങളിലേക്ക് നീങ്ങിയതായി പോലീസ്. നൃത്തവിദ്യാലയവുമായി അടുത്ത ബന്ധമുള്ള സിനിമാ താരങ്ങളെക്കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

റിയാലിറ്റി ഷോകളിലും താരനിശകളിലും നര്‍ത്തകരെ എത്തിക്കുന്നത് താണ്ഡവ് നൃത്തവിദ്യാലയത്തില്‍ നിന്നാണ്. നടീനടന്മാര്‍ ഇവിടെ പരിശീലനത്തിന് എത്താറുമുണ്ട്. പരിപാടികളുടെ മറവില്‍ ഇവിടെനിന്നും കഞ്ചാവ് വിതരണം നടക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. താരങ്ങളെ ഉപയോഗിച്ചാണ് കഞ്ചാവ് കടത്തല്‍.

shine-tom-chacko

ഇത് കൂടാതെ ഇവിടെയെത്തുന്നവര്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവാരണെന്നും പോലീസ് സംശയിക്കുന്നുണ്ട്. നൃത്തവിദ്യാലയവുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് ഉറപ്പാണ്. കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിനിടയിലാണ് നൃത്തവിദ്യാലയത്തില്‍ കഞ്ചാവ് വിതരണത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

സിനിമാ നടന്‍ ഷൈന്‍ ടോം ചാക്കോയും നാല് യുവതികളും കൊക്കെയ്ന്‍ കേസില്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. കൊച്ചിയിലെ മയക്കുമരുന്ന് വ്യാപാരികളെല്ലാം പരസ്പര ബന്ധമുള്ളവരാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും മയക്കുമരുന്നുകള്‍ കൊച്ചിയില്‍ എത്തിച്ചശേഷം വിവിധ ഏജന്റുമാര്‍വഴി വിതരണം ചെയ്യുകയാണ് ഇവരുടെ രീതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+