കൊച്ചിയിൽ നിന്നും ദോഹയിലേക്കുളള യാത്ര നിഷേധിച്ചു;എയർലൈൻ കമ്പനി നൽകേണ്ടത് 97500 രൂപ

ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കിയ ശേഷം യാത്ര നിഷേധിക്കപ്പെട്ട നാലംഗ കുടുംബത്തിന് 97,500 രൂപ നഷ്ടപരിഹാരം നൽകാൻ തൃശൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. കൊച്ചിയിൽ നിന്നും ദോഹയിലേക്ക് പോകാൻ ടിക്കറ്റെടുത്ത കുടുംബത്തിനാണ് ആശ്വാസ വിധി ഉണ്ടായത്. വൈകിയതാണ് യാത്ര നിഷേധിക്കാൻ കാരണമെന്ന എയർലൈനിൻ്റെ വാദം കമ്മീഷൻ തള്ളി. യാത്രക്കാർ കൃത്യസമയത്ത് എത്തിയില്ലെന്നതിന് കൃത്യമായ തെളിവ് ഇല്ലാതെയാണ് യാത്ര നിഷേധിച്ചതെന്നും ഇത് എയർലൈനിൻ്റെ വീഴ്ചയാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

2016 മെയ് 6 ന് ഒരു ട്രാവൽ ഏജൻസി വഴിയാണ് നാലംഗ കുടുംബം ടിക്കറ്റുകൾ ബുക്ക് ചെയ്തത്. മെയ് 10 ന് കൊച്ചിയിൽ നിന്നും ദോഹയിലേക്ക് രാത്രി 7.55 നായിരുന്നു വിമാനം. 57000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. തങ്ങൾ 6.40 ഓടെയാണ് നെടുംബാശേരി എയർപോർട്ടിലെത്തയതെന്ന് കുടുംബം പറയുന്നു. ചെക്ക് ഇൻ നടപടികൾ പൂത്തിയാക്കി ലഗേജുകളും കൈമാറി ബോർഡിംഗ് പാസും നേടി. തുടർന്ന് ഗേറ്റ് നമ്പർ 6 ലെത്തിയെങ്കിലും എയർലൈൻ അധികൃതർ യാത്ര നിഷേധിക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്. വളരെ വൈകിയാണ് കുടുംബം റിപ്പോർട്ട് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

kochidoha-

രാത്രി 7.05 ഓടെ മാത്രമാണ് കുടുംബം ചെക്ക് ഇൻ കൌണ്ടറിൽ എത്തിയതെന്നാണ് എയർലൈൻ ഉദ്യോഗസ്ഥരുടെ വാദം. ഫ്ലൈറ്റ് എടുക്കുന്നതിന് 60 മിനിറ്റ് മുൻപ് തന്നെ ചെക്ക് ഇൻ കൌണ്ടറിൻ്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും. തങ്ങൾ 6.55 ഓടെ തന്നെ നടപടികൾ പൂർത്തീകരിച്ചിരുന്നു. ഇതിനുശേഷമാണ് കുടുംബം എത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാർക്ക് സ്റ്റാൻഡ്‌ബൈ ബോർഡിംഗ് പാസുകൾ മാത്രമായിരുന്നു നൽകിയത്. ഇതിൽ സീറ്റ് നമ്പറുകൾ ഉണ്ടായിരുന്നില്ല. കൃത്യസമയത്ത് നടപടികൾ പൂർത്തിയാക്കാൻ അവർ തന്നെ വരുത്തിയ കാലതാമസമാണ് യാത്ര നിഷേധിക്കാൻ കാരണമെന്നും കമ്പനി പറഞ്ഞു.

എന്നാൽ എയർലൈൻ വാദങ്ങൾ കമ്മീഷൻ പൂർണമായും തള്ളി. പരാതിക്കാർ തങ്ങളുടെ ടിക്കറ്റുകളും ബോർഡിംഗ് പാസുകളും ഡിപ്പാർച്ചർ കാർഡുകളും ഹാജരാക്കിയിരുന്നു. എന്നാൽ തങ്ങളുടെ വാദം തെളിയിക്കുന്നതിനാവശ്യമായ ചെക്ക് ഇൻ രേഖകളോ യാത്രക്കാരുടെ പട്ടികയോ മറ്റ് രേഖകളോ ഒന്നും ഹാജരാക്കാൻ എയലൈനിന് സാധിച്ചില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

പരാതിക്കാർ നൽകിയ രേഖകളിൽ നിന്ന് മനസിലാകുന്നത് അവർക്ക് കമ്പനി ചെക്കൻ നടപടികൾ പൂർത്തിയാക്കി ബോർഡിംഗ് പാസ് നൽകിയെന്നാണ് . എന്നിട്ടും യാത്ര നിഷേധിച്ചു. ചെക്ക് ഇൻ വിവരങ്ങൾ അടക്കമുള്ള കാര്യങ്ങൾ ഹാജരാക്കാമെന്നിരിക്കെ കമ്പനി അത് പൂഴ്ത്തിവെയ്ക്കുകയായിരുന്നു. അതിനാൽ സമയം വൈകിതയതിനാലാണ് യാത്ര നിഷേധിച്ചത് എന്ന വാദം അംഗീകരിക്കാൻ സാധിക്കില്ല', കമ്മീഷൻ വ്യക്തമാക്കി.

കമ്പനിയുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചത് എന്നതിനാൽ മുഴുവൻ ടിക്കറ്റ് തുകയായ 57500 രൂപയും അതിനൊപ്പം യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടിനും മാനസിക പ്രയാസങ്ങൾക്കും 30000 രൂപ എയർലൈൻസിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുകയാണെന്നും കോടതി ചെലവുകൾക്കായി 10000 രൂപയും നൽകണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma