Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്നുകേസില്‍ സിനിമാക്കാരുണ്ടോ?; മന്ത്രിക്ക് ഡീനിന്റെ കത്ത്

കൊച്ചി: കൊച്ചി മയക്കുമരുന്നു കേസില്‍ സിനിമാക്കാര്‍ക്ക് പങ്കുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു കത്തു നല്‍കി. ആഷിഖ് അബു, ഭാര്യ റിമ കല്ലിങ്കല്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കത്ത്.

ഇവര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും പങ്കില്ലെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. സിനിമാക്കാര്‍ക്ക് ബന്ധമുണ്ടെന്ന വാര്‍ത്ത ഏറെ വിവാദമായിരുന്നു. ആഷിഖ് അബു, ഭാര്യ റിമ കല്ലിങ്കല്‍, ഫഹദ് ഫാസില്‍ എന്നിവരെ ചോദ്യം ചെയ്യുമെന്നുകാട്ടി ഇവരുടെ ചിത്രങ്ങളടക്കം മംഗളം പത്രത്തിന്റെ ആദ്യ പേജില്‍ തന്നെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു.

deen-kuriakose

വാര്‍ത്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആഷിഖ് അബുവും റിമ കല്ലിങ്കലും രംഗത്തെത്തി. മംഗളം പത്രത്തിന്റെ ആരോപണത്തെ പിന്തുണച്ച് മുന്‍മന്ത്രി ഗണേഷ് കുമാറും ചീഫ് വിപ്പ് പിസി ജോര്‍ജും പ്രതികരിച്ചതോടെ വിവാദം കത്തിപ്പടര്‍ന്നു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും ആഷിഖിനെയും റിമയെയും ആധിക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിച്ചു.

മന്ത്രി കെ എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ എന്റെ വക 500 എന്ന കാമ്പയിന് സോഷ്യല്‍ മീഡിയയില്‍ തുടക്കം കുറിച്ചത് ആഷിഖ് അബു ആയിരുന്നു. ഇതിന്റെ പകരം വീട്ടലായാണ് മയക്കുമരുന്നു കേസില്‍ ആഷിഖിനെ ഉള്‍പ്പെടുത്താനുള്ള ശ്രമമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിനെ നാണം കെടുത്തിയ ആഷിഖിനെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് വലതുപക്ഷ മാധ്യമങ്ങളുടെയും സര്‍ക്കാരിന്റെ ശ്രമമെന്ന് സോഷ്യല്‍ മീഡിയയിലും ചിലര്‍ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+