കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കാര്‍ത്തിക് ആരാണെന്നറിയാമോ?

Google Oneindia Malayalam News

കൊച്ചി: ലെ മെറിഡിയനിലെ മയക്കുമരുന്ന് പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാര്‍ത്തിക് ഗോപാലകൃഷ്ണന്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകനെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ ഗായകന്‍ സൈക്കോവ്‌സ്‌കി ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആളാണ് കാര്‍ത്തിക്. ഇയാള്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകനാണെന്ന് മംഗളമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

1963 മഹാരാഷ്ട്ര കേഡര്‍ ഐഎഎസ് ഓഫീസറായിരുന്നു കാര്‍ത്തിക്കിന്റെ പിതാവ്. ഇദ്ദേഹം തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് മകനെക്കുറിച്ചുള്ള ദുഖം പങ്കുവച്ചതെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

Cocaine

ഗോവയിലെ ഒരു ഇംഗ്ളീഷ് പത്രത്തില്‍ കാര്‍ത്തിക് എഡിറ്ററായി ജോലി നോക്കിയിരുന്നതായും പിതാവ് പറയുന്നു. അമ്മ കാന്‍സര്‍ബാധിതയായി വളരെ നേരത്തെ തന്നെ മരിച്ചു. കാര്‍ത്തിക്കിന്റെ ഇളയ സഹോദരന്‍ ബ്രിട്ടനില്‍ ജോലി ചെയ്യുകയാണ്.

വിവാഹ ജീവിതത്തില്‍ താത്പര്യമില്ലെന്ന നിലപാടായിരുന്നു കാര്‍ത്തിക്കിന്റേതെന്ന് പിതാവ് വെളിപ്പെടുത്തി. കാമുകിമാരെ കണ്ടെത്തി ജീവിതം ആസ്വദിയ്ക്കുകയായിരുന്നത്രേ പതിവ്. ഗോവയിലെ ആരാംബോള്‍ ബീച്ചിന് സമീപത്തെ ഗസ്റ്റ് ഹൗസില്‍ നിന്ന് പൊലീസ് പിടിയിലാകുമ്പോള്‍ ഒരു ഇസ്രയേലി യുവതിയാണ് കാര്‍ത്തിക്കിനൊപ്പം ഉണ്ടായിരുന്നത്. മകന്‍ പൊലീസ് പിടിയിലായതില്‍ സന്തോഷമുണ്ടെന്ന് കാര്‍ത്തിക്കിന്റെ പിതാവ് പറഞ്ഞു.

English summary
Kochi Drug Case, Former IAS officer's son arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X