Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്ന് കേസ്: തെളിവെടുക്കല്‍ ഫഹദ് ഫാസില്‍, ആഷിക്ക്, റീമ എന്നിവരിലേയ്ക്ക് ?

കൊച്ചി: സിനിമ താരം ഷൈന്‍ ടോം ചാക്കോയും നാല് മോഡലുകളും പിടിയിലായ കൊച്ചി കൊക്കെയ്ന്‍ കേസില്‍ മലയാള സിനിമയിലെ മുന്‍നിരക്കാര്‍ തന്നെ പെടുമോ? മംഗളം പത്രം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് കണ്ടാല്‍ അങ്ങനെയാണ് തോന്നുക.

പുതുതലമുറയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ ഫഹദ് ഫാസില്‍, സംവിധായകന്‍ ആഷിക് അബു, ആഷികിന്റെ ഭാര്യയും നടിയും നര്‍ത്തകിയും ആയ റീമ കല്ലിങ്കല്‍ എന്നിവരിലേക്ക് അന്വേഷണം നീളുന്നതായാണ് വാര്‍ത്ത. ഇവരില്‍ നിന്ന് തെളിവെടുക്കാന്‍ പോലീസിന്റെ ഉന്നത തല യോഗം തീരുമാനിച്ചു എന്നും വാര്‍ത്തയില്‍ പറയുന്നു.

Fahad Aashiq Rima

കൊക്കെയ്ന്‍ കേസിന്റെ ഭാഗമായി മലയാളത്തിലെ മിക്ക ന്യൂ ജനറേഷന്‍ താരങ്ങളേയും സാങ്കേതിക വിദഗ്ധരേയും പോലീസ് നിരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. കൊച്ചിയിലെ ഒരു പ്രമുഖ യുവ രാഷ്ട്രീയ നേതാവിനും വ്യവസായിക്കും കേസുമായി ബന്ധമുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടത്രെ.

Mangalam Fahad

തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച നിസാമിന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് കൊക്കെയ്ന്‍ കേസിന് തുടക്കമാകുന്നത്. ഷൈന്‍ ടോം ചാക്കോയും നാല് മോഡലുകളും ആണ് പിടിയിലായത്. മോഡല്‍ ആയ രേഷ്മ രംഗസ്വാമി ആണ് കേസിലെ ഒന്നാം പ്രതി. ഷൈന്‍ മൂന്നാം പ്രതിയാണ്.

മയക്കുമരുന്ന് ഉപയോഗം കൂടിയത് ന്യൂജനറേഷന്‍ സിനിമകളുടെ വരവോടെയാണെന്നാണ് ഒരു വിഭാഗം പറയുന്നത്. അതുകൊണ്ട് തന്നെ സിനിമ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+