എന്റെവക 500 ന് പ്രതികാരമോ മയക്കുമരുന്ന് വേട്ട?
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ അന്വേഷണം ന്യൂജനറേഷന്‍ സിനിമ താരങ്ങളിലേക്ക് നീങ്ങുന്നതിന് പിന്നില്‍ എന്തെങ്കിലും പ്രതികാര നടപടിയുണ്ടോ... ചിലരെങ്കിലും ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. കാരണം സര്‍ക്കാരിലെ ചില പ്രമുഖര്‍ക്ക് ചില ന്യൂജനറേഷന്‍ താരങ്ങളോട് ദേഷ്യം തോന്നാനിടയുളള സാഹചര്യമൊക്കെ ഇവിടെ ഉണ്ടായിരുന്നല്ലോ...

ഷൈന്‍ ടോം ചാക്കോയും കൂട്ടരും മയക്കുമരുന്ന് കേസില്‍ പിടിയിലായ ഉടന്‍ തന്നെ സംവിധായകന്‍ ആഷിക് അബുവിനേയും ഭാര്യ റീമ കല്ലിങ്കലിനേയും കേസുമായി ബന്ധിപ്പിക്കുന്ന വാര്‍ത്തകള്‍ പല സ്ഥലങ്ങളില്‍ നിന്നായി പുറത്ത് വരുന്നുണ്ടായിരുന്നു. ഇത് കരുതിക്കൂട്ടിയുള്ള ഒരു പ്രചരണമാണെന്ന് സംശയിക്കാവുന്നതാണ്. പോലീസിലെ ചിലര്‍ തന്നെയാകാം ഇതിന് പിന്നിലെന്നും സംശയിക്കാം.
മഹാരാജാസ് കോളേജിലെ പഴയ എസ്എഫ്‌ഐ നേതാവായ ആഷിക് അബു സിനിമയില്‍ സജീവമായപ്പോഴും തന്റെ ഇടത് നിലപാടുകള്‍ വിട്ടില്ല. യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ ഒരു മടിയും കാണിച്ചില്ല. ഏറ്റവും ഒടുവില്‍ ആഷിക് തുറന്നുവിട്ട എന്റെവക500 എന്ന ഹാഷ്ടാഗ് ഫേസ്ബുക്കില്‍ വന്‍ തരംഗമാവുകയും ചെയ്തു.
ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണിക്കെതിരെയുള്ള ഏറ്റവും വലിയ സോഷ്യല്‍മീഡിയ പ്രചാരണമായി എന്റെവക500 എന്ന ഹാഷ്ടാഗ് മാറി.


Click it and Unblock the Notifications