കൊച്ചിയില്‍ ലിഫ്റ്റില്‍ പീഡനം; പോലീസുകാരന്‍ മുങ്ങി!! ഒളിവിലിരുന്നും ഭീഷണി, കുടുംബം കോടതിയിലേക്ക്
കൊച്ചി: പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ ലിഫ്റ്റിനുള്ളില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ മുങ്ങിയ പോലീസുകാരനെ പിടികൂടിയില്ല. തിരയുന്നുണ്ടെന്ന് മാത്രമാണ് പോലീസിന്റെ പ്രതികരണം. ഒളിവില്‍ പോയ പ്രതി പെണ്‍കുട്ടിയെയും കുടുംബത്തെയും മറ്റു ചിലര്‍ മുഖേന ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ആരോപണമുണ്ട്. പോലീസ് അന്വേഷണത്തില്‍ തൃപ്തരല്ലാത്ത പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
പ്രതിയെ പോലീസുകാര്‍ സംരക്ഷിക്കുന്നുണ്ടെന്നാണ കുടുംബത്തിന്റെ സംശയം. സ്വന്തം മകന്റെ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയെ പോലീസുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്...

കലൂരിലെ സ്ഥാപനത്തില്‍
കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം. കലൂരിലെ ഒരു സ്ഥാപനത്തില്‍ പെണ്‍കുട്ടി സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനത്തിന് പോകാറുണ്ട്. പ്രതിയായ പോലീസുകാരന്‍ നാസറിന്റെ മകനും ഇവിടെ പഠിക്കുന്നുണ്ടത്രെ.

പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു
മകനെ കാണാന്‍ എത്തിയ നാസര്‍ ലിഫ്റ്റില്‍ ഒരുമിച്ചുണ്ടായ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ലിഫ്റ്റിലെ പീഡനത്തിന് ശേഷം പുറത്തിറങ്ങിയപ്പോവും പ്രതി ആക്രമിക്കാന്‍ ശ്രമിച്ചുവത്രെ. ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്.

വധഭീഷണിയും
ആക്രമണ വിവരം പുറത്തുപറഞ്ഞാല്‍ തന്നെയും പിതാവിനെയും കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി പറയുന്നു. സംഭവം വിദ്യാര്‍ഥി ഭയം മൂലം ആരോടും പറഞ്ഞില്ല. പിന്നീട് രണ്ടാഴ്ചയോളം കോച്ചിങിന് പോയതുമില്ല.

തുറന്നുപറഞ്ഞു
സംശയം തോന്നിയ വീട്ടുകാര്‍ വിശദമായി ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചത്. തുടര്‍ന്ന് എറണാകുളം പോലീസില്‍ പരാതി സമര്‍പ്പിച്ചു. പരാതിയുമായെത്തിയ പെണ്‍കുട്ടിയെയും പിതാവിനെയും പ്രതിയും മറ്റു ചില പോലീസുകാരും ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്.

പോക്‌സോ പ്രകാരം കേസ്
ഒരാഴ്ച മുമ്പാണ് നാസറിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. അതോടെ പ്രതി ഒളിവില്‍ പോകുകയായിരുന്നു. ഇയാളെ തിരയുന്നുണ്ടെന്നും കണ്ടുകിട്ടിയിട്ടില്ലെന്നുമാണ് സെന്‍ട്രല്‍ പോലീസ് നല്‍കുന്ന മറുപടി. പോലീസ് നടപടിയില്‍ സംശയം തോന്നിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

ഒത്തുകളിക്കുന്നു
പ്രതിയെ പിടികൂടാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുക. പ്രതിയെ രക്ഷിക്കാന്‍ പോലീസുകാര്‍ ഒത്തുകളിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഒളിവില്‍ പോയ ശേഷവും പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുന്നുണ്ടത്രെ.

കുടുംബത്തെ സമീപിച്ചു
പ്രതിക്കെതിരെ മുമ്പും സമാനമായ ആരോപണം ഉയര്‍ന്നിരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. എന്നാല്‍ അതെല്ലാം ഉന്നതരുടെ സഹായത്തോടെ ഒതുക്കിത്തീര്‍ക്കുകയായിരുന്നു. കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബത്തെ നാസറിന്റെ ബന്ധുക്കളും സമീപിച്ചിട്ടുണ്ടത്രെ.












Click it and Unblock the Notifications