പലഹാരത്തിന്റെ പേര് ജമീല; ഹോട്ടലുടമ വെട്ടിലായി
കൊച്ചി: നിയമസഭയില്‍ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ കോലാഹലങ്ങള്‍ ഭൂരിപക്ഷം മലായാളികളും ഹാസ്യരൂപേണയാണ് കണ്ടത്. ഫേസ്ബുക്കിലും ചാനലുകളിലും നിയമസഭാ അംഗങ്ങള്‍ ഹാസ്യതാരങ്ങളായി. പ്രശ്‌നം സജീവ ചര്‍ച്ചാവിഷയമായതോടെ കൊച്ചിയിലെ ഒരു ഹോട്ടല്‍ ഉടമ ഹോട്ടലിലെ പലഹാരത്തിന് ഒരു എംഎല്‍എയുടെ പേരിട്ടത് വിവാദമായി.
ശിവദാസന്‍ നായര്‍ എംഎല്‍എയുടെ കൈയ്യില്‍ കടിച്ച ജമീല പ്രകാശം എല്‍എല്‍എയുടെ പേരില്‍ ജമീല എന്നായിരുന്നു പലഹാരത്തിന്റെ പേര്. പലഹാരത്തിന് 'കടി' എന്നു പറയുന്ന സമ്പ്രദായം ഉള്ളതുകൊണ്ടാണ് ഇത്തരമൊരു പേര് ഹോട്ടല്‍ ഉടമയായ മിനു പോളിന്‍ നല്‍കിയത്. എംജി റോഡിലുള്ള 'മിനുവിന്റെ പപ്പടവട' എന്ന ഹോട്ടലിന്റെ ഉടമയാണ് മിനു പോളിന്‍.

തന്റെ ഫേസ്ബുക്കില്‍ അദ്ദേഹം ഇതേക്കുറിച്ച് സ്റ്റാറ്റസ് ഇടുകയും ചെയ്തു. 'ജമീല' ഹര്‍ത്താല്‍ സ്‌പെഷ്യല്‍ സ്‌നാക്ക് എന്ന് പറഞ്ഞായിരുന്നു മിനു പോളിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടെ മിനു പോളിനെതിരെ ഒട്ടേറെ വിമര്‍ശകരുമെത്തി. ഒരു എംഎല്‍എയെ പരസ്യമായി അധിക്ഷേപിക്കുന്നതിന് തുല്യമാണിതെന്ന് പലരും പ്രതികരിച്ചതോടെ അദ്ദേഹം പലഹാരത്തിന്റെ പേര് പിന്‍വലിക്കുകയും ചെയ്തു.
അതേസമയം, താന്‍ ആരെയും അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചല്ല പേരിട്ടതെന്ന് മിനു പോളിന്‍ പറയുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവല്ല താന്‍. എംഎല്‍എ ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായിരുന്നെങ്കിലും ആ പേര് തന്നെ ഇടുമായിരുന്നു. നേരത്തെ മംഗള്‍യാന്‍ ചൊവ്വയില്‍ ഇറങ്ങിയപ്പോഴും, യുറാഗ്വായ് താരം ലൂയിസ് സുവാരസ് ഇറ്റാലിയന്‍ താരത്തെ കടിച്ചപ്പോഴും പലഹാരത്തിന് പേരിട്ടിരുന്നതായി മിനു പറഞ്ഞു.












Click it and Unblock the Notifications