Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുക്കളയിലേക്ക് പോയ വീട്ടമ്മ രക്തമൊലിച്ച് കിടക്കുന്നു; മരണത്തില്‍ ദുരൂഹത, കഴുത്തില്‍ മുണ്ട് ചുറ്റി

ജെസി നേരത്തെ മുണ്ട് കഴുത്തിലിട്ടിരുന്നോ എന്ന കാര്യം ആര്‍ക്കും വ്യക്തമല്ല. കാല്‍ തെന്നി തലയിടിച്ച് വീണാല്‍ രക്തം വരാം.

കൊച്ചി: മാടവന കിഴക്കേ ചാത്തമ്മയില്‍ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. അടുക്കളയിലേക്ക് ഭക്ഷണം പാകം ചെയ്യാന്‍ പോയി അല്‍പ്പ സമയം കഴിഞ്ഞപ്പോഴാണ് ചോരയൊലിപ്പിച്ച് മരിച്ചുകിടക്കുന്നനത് കണ്ടത്. സംഭവം കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നു.

വീട്ടുകാര്‍ അകത്ത് പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന വേളയിലാണ് ദുരൂഹ സംഭവം. ഐജി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മരണത്തില്‍ പല സംശയങ്ങളുമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവം ഇങ്ങനെ...

 വര്‍ഗീസിന്റെ ഭാര്യ ജെസി

വര്‍ഗീസിന്റെ ഭാര്യ ജെസി

നടുംപറമ്പില്‍ വര്‍ഗീസിന്റെ ഭാര്യ ജെസിയാണ് മരിച്ചത്. കഴുത്തില്‍ തോര്‍ത്ത് മുണ്ട് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. വീടിന് പുറത്താണ് മൃതദേഹം കിടന്നിരുന്നത്.

 രക്തം ഒലിച്ചിറങ്ങി

രക്തം ഒലിച്ചിറങ്ങി

മുഖത്ത് നിന്നും ചെവിയില്‍ നിന്നും രക്തം ഒലിച്ചിറങ്ങിയത് മൃതദേഹത്തില്‍ കണ്ടതാണ് കൂടുതല്‍ ദുരൂഹതയ്ക്ക് ഇടയാക്കിയത്. പനങ്ങാട് പോലീസ് സംഭവസ്ഥലത്തെത്തി. ദുരൂഹ മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

കൊലപാതമാണോ

കൊലപാതമാണോ

കൊലപാതമാണെന്ന് പോലീസ് ഉറപ്പിച്ചു പറയുന്നില്ല. എന്നാല്‍ കൊലപാതകമാണെന്ന് സംശയിക്കാന്‍ പോന്ന പല കാരണങ്ങളുമുണ്ട്. എന്താണ് സംഭവിച്ചതെന്നറിയാന്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

രാത്രിയില്‍ സംഭവിച്ചത്

രാത്രിയില്‍ സംഭവിച്ചത്

ബുധനാഴ്ച രാത്രിയാണ് സംഭവം. വര്‍ഗീസും മാതാവും കുട്ടികളും വീടിനകത്ത് പ്രാര്‍ഥനയിലായിരുന്നു. അരമണിക്കൂറോളം ഇവരുടെ പ്രാര്‍ഥന നീണ്ടു. ഇതിനിടെയാണ് ജെസി അടുക്കളയിലേക്ക് പോയത്.

ശബ്ദമൊന്നും കേട്ടില്ല

ശബ്ദമൊന്നും കേട്ടില്ല

ഭക്ഷണം പാകം ചെയ്യാന്‍ വേണ്ടിയാണ് ജെസി അടുക്കളയിലേക്ക് പോയത്. എന്നാല്‍ പിന്നീട് ശബ്ദമൊന്നും കേട്ടില്ല. തുടര്‍ന്നാണ് മകള്‍ അടുക്കളയിലേക്ക് വിളിച്ചുചോദിച്ചത്.

ജെസിയെ കണ്ടില്ല

ജെസിയെ കണ്ടില്ല

പക്ഷേ, ജെസി മറുപടി നല്‍കിയില്ല. സംശയം തോന്നിയ മകള്‍ അടുക്കളയില്‍ പോയിനോക്കി. അപ്പോള്‍ ജെസിയെ കാണാനില്ലായിരുന്നു. ഇതോടെയാണ് ആശങ്ക പരന്നത്.

വീടിന് പുറത്തുകിടക്കുന്നു

വീടിന് പുറത്തുകിടക്കുന്നു

മകള്‍ അച്ഛനെയും ബാക്കിയുള്ളവരെയും വിവരം അറിയിച്ചു. എല്ലാവരുമെത്തി തിരച്ചില്‍ തുടങ്ങി. വീടിന് പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് ജെസി നിലത്ത് കിടക്കുന്നത് കണ്ടത്.

 പോലീസിനോട് പറഞ്ഞത്

പോലീസിനോട് പറഞ്ഞത്

്പ്രാര്‍ഥനയ്ക്ക് ശേഷം അച്ഛന് ചായ എടുക്കാനാണ് മകള്‍ ജെസിയെ വിളിച്ചത്. പിന്നീട് ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് അടുക്കളയിലെത്തി പരിശോധിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

വെളിച്ചമില്ലാത്ത സ്ഥലം

വെളിച്ചമില്ലാത്ത സ്ഥലം

വീടിന്റെ പിന്‍ഭാഗത്ത് ജെസി നിലത്ത് കിടക്കുന്നതാണ് പിന്നീട് വീട്ടുകാര്‍ കാണുന്നത്. വെളിച്ചമില്ലാത്ത സ്ഥലത്തായിരുന്നു മൃതദേഹം. തുടര്‍ന്ന് ബഹളം കേട്ട് നാട്ടുകാരുമെത്തി. പോലീസില്‍ അറിയിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിന്

പോസ്റ്റ്‌മോര്‍ട്ടത്തിന്

പനങ്ങാട് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. റേഞ്ച് ഐജി, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.

മുണ്ട് ചുറ്റിയത് സംശയം

മുണ്ട് ചുറ്റിയത് സംശയം

കൊലപാതമാണെന്ന് സംശയിക്കാന്‍ വകയുണ്ടെന്നും എന്നാല്‍ ഇപ്പോഴൊന്നും പറയാന്‍ സാധിക്കില്ലെന്നും പോലീസ് പ്രതികരിച്ചു. കാല്‍ തെന്നി വീണതാകാനും സാധ്യതയുണ്ട്. എന്നാല്‍ മുണ്ട് ചുറ്റിയത് സംബന്ധിച്ച സംശയം ബാക്കിയാണ്.

കാത്തിരിക്കുന്നു

കാത്തിരിക്കുന്നു

അതേസമയം, ജെസി നേരത്തെ മുണ്ട് കഴുത്തിലിട്ടിരുന്നോ എന്ന കാര്യം ആര്‍ക്കും വ്യക്തമല്ല. കാല്‍ തെന്നി തലയിടിച്ച് വീണാല്‍ രക്തം വരാം. എങ്കിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസ് പറയുന്നത്. കെട്ടിടനിര്‍മാണ തൊഴിലാളിയാണ് വര്‍ഗീസ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+