ഗോവണിയില്‍ നിന്ന് വീണതല്ല, കുത്തി കൊലപ്പെടുത്തിയത്; വീട്ടമ്മയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു
കൊച്ചി: കാലടിയിൽ ∙ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്. സുനിതയുടേത് കൊലപാതകമാണെന്ന് പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്.
ഭാര്യയെ താനാണ് കൊലപ്പെടുത്തിയതെന്ന് ഭർത്താവ് സമ്മതിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഭർത്താവ് മറ്റൂർ വരയിലാൻ വീട്ടിൽ ഷൈജു(49) കുറ്റം സമ്മതിച്ചത്. ഇയാൾ ഭാര്യയെ കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു എന്നാണ് സമ്മതിച്ചിരിക്കുന്നത്. സ്ഥലത്ത് ഫൊറൻസിക്, വിരലടയാള വിധഗ്ധരെ എത്തിച്ചു നടത്തിയ പരിശോധനയിൽ ഷൈജുണ് പ്രതിയെന്നു തിരിച്ചറിയുകയായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് ഷൈജുവിന്റെ ഭാര്യ സുനിതയെ(36) മറ്റൂർ ചെമ്പിശേരി റോഡിലുള്ള ഭർതൃവീട്ടിൽ കുത്തേറ്റ കണ്ടെത്തിയത്. ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
തുടർന്നു ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശത്തിൽ പ്രത്യേക ടീം രൂപീകരിച്ചു നത്തിയ അന്വേഷണത്തിലാണ് സംശയം ഷൈജുവിലേയ്ക്ക് എത്തിയത്. കുടുംബ പ്രശ്നങ്ങൾ മൂലമുണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിയത്.
അയൽ വീട്ടിലെ സ്ത്രീയാണ് സുനിതയെ രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നതു കണ്ടത്. സുനിത മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. മക്കൾ സ്കൂളിലുമായിരുന്നു. സുനിത ഗോവണിപ്പടിയിൽനിന്നു വീണതാണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്.
നെഞ്ചിലെ മുറിവ് ഉൾപ്പെടെ കാണിച്ച് ഗോവണിയിൽ നിന്നു വീണതാകാം എന്ന് ഇയാൾ പറഞ്ഞെങ്കിലും.. പൊലീസിനു തോന്നിയ സംശയം പ്രതിയെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചു. മൊഴിയിലെ വൈരുധ്യങ്ങൾ വരികയും ഇയാൾക്ക് പിടിച്ചു നിൽക്കാനാകാതെ വരികയും ചെയ്തതിനെ തുടർന്നാണ് പ്രതി കുറ്റം സമ്മതിച്ചത്...
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. അയ്യമ്പുഴ ഇൻസ്‌പെക്ടർ എം.മനോജ്, കാലടി എസ്.ഐമാരായ ടി.ബി ബിബിൻ, വിപിൻ വി.പിള്ള , എസ്. സുകേശൻ, കെ.എ. പോളച്ചൻ, ജി. സതീശൻ, എസ്.സി.പി.ഒ. എം.വി. ജയന്തി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.












Click it and Unblock the Notifications