കൊച്ചി ഐഎംജി ജങ്ഷൻ മുതൽ ഇൻഫോപാർക്ക് വരെ ഇനി വൺവേ? കളക്ടറേറ്റ് പരിസരത്തും വൻ മാറ്റങ്ങൾ

കാക്കനാട് ഇൻഫോപാർക്ക് റോഡിൽ ഐഎംജി ജങ്ഷന് സമീപം ബസ് ഇടിച്ച് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ അടിയന്തര ഇടപെടൽ. കളക്ടറേറ്റിന് ചുറ്റുമുള്ള റോഡുകൾ വൺവേ സംവിധാനത്തിലേക്ക് മാറ്റാൻ ഉമ തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഐഎംജി ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വരെയുള്ള റോഡ് വൺവേ ആക്കുന്നതിനുള്ള സാധ്യതകൾ വിശദമായി പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനും കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

സ്വകാര്യ ബസുകളുടെ മത്സരയോട്ടവും റോഡിന്റെ വീതിക്കുറവുമാണ് അപകടത്തിന് കാരണമായ പ്രധാന ഘടകങ്ങളായി യോഗം വിലയിരുത്തിയത്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായുള്ള നിർദേശങ്ങളും യോഗത്തിൽ ഉയർന്നു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കുന്നതിനായി നിലവിലുള്ള സമയക്രമം പുനഃക്രമീകരിച്ച് അടിയന്തരമായി നടപ്പിലാക്കാൻ മോട്ടോർ വാഹന വകുപ്പിന് അധികൃതർ നിർദേശം നൽകി. സ്വകാര്യ ബസ് ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

kochi-

കണ്ടക്ടർ ലൈസൻസില്ലാതെ ബസുകളിൽ ജോലി ചെയ്യുന്നവരെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കും. ഇൻഫോപാർക്ക് റോഡിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള നടപ്പാതയും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും. ⁠റോഡിന് ഇരുവശത്തും ഉപയോഗശൂന്യമായ പോസ്റ്റുകൾ , കേബിളുകൾ എന്നിവ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമത്തപ്പെടുത്തി. ⁠കളക്ടറേറ്റിന് ചുറ്റുമുള്ള റോഡുകളുടെ വീതി വർധിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം കെ ബി പി എസ്, കളക്റ്ററേറ്റ് അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്നും ഏറ്റെടുത്ത് റോഡ് വികസന പ്രവൃത്തികൾ നടപ്പിലാക്കും ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ചുറ്റുമതിലുകൾ നഗരസഭ നിർമ്മിച്ച് നൽകുമെന്ന് യോഗത്തിൽ ചെയർപേഴ്സൺ അറിയിച്ചു.

പ്രൈവറ്റ് ബസുകളുടെ മത്സരയോടും സംബന്ധിച്ച് ഹൈക്കോടതി നിർദേശിച്ചിരിക്കുന്ന 35 കി . മീ വേഗത ലംഘിക്കാൻ പാടില്ല. കൊച്ചി സിറ്റി ട്രാഫിക് പോലീസിൻ്റെ 'ട്രാഫിക് ഐ' 6238100100 എന്ന വാട്‌സ് ആപ്പ് ഹെൽപ്പ് ലൈൻ നമ്പർ എല്ലാ ബസുകളിലും നിർബന്ധമായി പ്രദർശിപ്പിച്ചിരിക്കണം. ബസുകളിൽ അമിത വേഗതയിൽ ബസുകൾ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നമ്പറിൽ പരാതിപ്പെടാം. ബസിൽ ജോലി ചെയ്യുന്നവർ ചെയ്യുന്ന ഗുരുതര ഗതാഗത ലംഘനത്തിന് വാഹനത്തിൻ്റെ ഉടമസ്ഥരും ഉത്തരവാദികളാണ്. അവർക്ക് മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ചരിത്രം ഉണ്ടോയെന്ന് ഉടമസ്ഥർ പരിശോധിക്കേണ്ടതാണ്. ഇവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉടമസ്ഥർ ഉറപ്പ് വരുത്തണമെന്നും യോഗം നിർദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma