കൊച്ചിയില്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കൊച്ചി: കൊച്ചിയില്‍ പൊട്ടിത്തെറിയില്‍ ഒരു തൊഴിലാളി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. എടയാറില്‍ വ്യവസായ മേഖലയില്‍ പ്രവർത്തിക്കുന്ന കമ്പനിയിലാണ് അപകടമുണ്ടായത്. മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഒഡീഷ സ്വദേശിയായ അജയ് വിക്രമന് എന്നയാളാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

പാചകത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ കമ്പയിലെ മിനി ബ്രോയിലർ പൊട്ടിത്തറിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അപകടം വിവരം അറിഞ്ഞ് തൊട്ടുപിന്നാലെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. അജയ് വിക്രമന് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരും അന്യ സംസ്ഥാന തൊഴിലാളികളാണ്. രണ്ടുപേർക്ക് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവർത്തനം നടന്ന് വരുന്ന കമ്പനിയില്‍ രാത്രിയില്‍ 4 പേരായിരുന്നു ജോലിക്ക് ഉണ്ടായിരുന്നത്. മൃഗക്കൊഴുപ്പ് സംസ്കരണം നടത്തി സോപ്പ് നിർമ്മാണ കമ്പനികള്‍ക്ക് കൈമാറുന്ന കമ്പനിയാണ് എടയാറില്‍ പ്രവർത്തിക്കുന്നത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത












Click it and Unblock the Notifications