രണ്ടാഴ്ചയ്ക്ക് ശേഷം നെടുമ്പാശ്ശേരി വിമാനത്താവളം പ്രവർത്തനസജ്ജമായി; മഹാപ്രളയത്തിൽ നഷ്ടം 300 കോടി
Recommended Video

നെടുമ്പാശ്ശേരി: രണ്ടാഴ്ചയ്ക്ക് ശേഷം കൊച്ചി രാജ്യാന്തര വിമാനത്താവളം വീണ്ടും പ്രവർത്തനസജ്ജമാകുന്നു. ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാകാണ് ആരംഭിക്കുക. ഇൻഡിഗോയുടെ ബെംഗളൂരുവിൽ നിന്നുള്ള വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറങ്ങുക. 32 വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിൽ ഇന്ന് വന്നു പോകുന്നത്.
പ്രളയത്തെ തുടർന്ന് അടച്ച വിമാനത്താവളത്തിൽ എയർലൈൻ, കസ്റ്റംസ്, ഇമിഗ്രഷൻ വിഭാഗങ്ങൾ തിങ്കളാഴ്ച മുതൽ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നതോടെ കൊച്ചി നേവൽ ബേസിൽ നിന്നും താൽക്കാലികമായി ആരംഭിച്ച സർവീസുകൾ അവസനാപ്പിക്കും.

ചരിത്രത്തിൽ ആദ്യം
ചരിത്രത്തിൽ ആദ്യമായാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇത്രയും നാൾ സർവീസ് നിർത്തിവെയ്ക്കുന്നത്. മഹാപ്രളയത്തെ തുടർന്ന് വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറിയിരുന്നു. ആയിരത്തിൽ അധികം പേർ എട്ടുദിവസത്തോളം 24 മണിക്കൂറും ജോലി ചെയ്താണ് വിമാനത്താവളം പ്രവർത്തനസജ്ജമാക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

300 കോടിയുടെ നഷ്ടം
300 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. വെളളം പുറത്തേയ്ക്കൊഴുക്കി കളയുന്നതിനായി രണ്ടര കിലോമീറ്റർ ചുറ്റുമതിൽ പൊളിച്ചുനീക്കിയിരുന്നു. പാർക്കിംഗ് ബേ, ടെർമിനലുകൾ എന്നിവയിൽ വെള്ളം കയറിയിരുന്നു. റൺവേയിൽ ചെളി അടിഞ്ഞുകൂടിയിരുന്നു. ചെങ്കൽതോടടച്ചുള്ള നിർമാണമാണ പ്രവർത്തനമാണ് വെള്ളപ്പൊക്കം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.

സോളാർ പാടം
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായ സോളാർ പാടത്തിലും വെള്ളം കയറിയിരുന്നു. തകർന്ന സൗരോർജ്ജ പ്ലാന്റുകളിൽ പകുതിയോളം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. കേടായ കൺവെയർ ബെൽറ്റുകൾ, ജനറേറ്ററുകൾ, റൺവേ ലൈറ്റുകൾ തുടങ്ങിയവ പൂർവ്വസ്ഥിതിയിലാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് നെടുമ്പാശ്ശേരി വഴിയുള്ള വിമാനടിക്കറ്റുകൾ വിമാനകമ്പനികളുടെ സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും സിയാൽ അധികൃതർ അറിയിച്ചു.

സർവീസുകൾ
ജെറ്റ് എയർവേയ്സിന്റെയും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെയും മസ്കറ്റിൽ നിന്നുള്ള സർവീസുകളും ഇൻഡിഗോയുടെ ദോഹയിൽ നിന്നുള്ള വിമാനം, ജെറ്റ് എയർ വേയ്സിന്റെ ദുബായ്, ഗോ എയറിന്റെ ഷാർജ, ഇത്തിഹാദിന്റെ അബുദാബി, എയർ ഏഷ്യയുടെ കോലാലംപൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ സർവീസ് നടത്തുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ സർവീസുകളും പുനരാരംഭിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications