Get Updates
Get notified of breaking news, exclusive insights, and must-see stories!

കായലില്‍ കണ്ടെത്തിയ മൃതദേഹം ജീമോളുടേത്; വീട്ടിലേക്ക് പുറപ്പെട്ട ശേഷം സംഭവിച്ചത്... പോലീസ് പറയുന്നത്

കൊച്ചി: ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞു പുറപ്പെട്ട യുവതിയുടെ മൃതദേഹം കായലില്‍. മുളവുകാട് രാമന്‍തുരുത്തിലെ കായലില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തിരുവാണിയൂര്‍ മാങ്കുളത്തില്‍ ഷാജിയുടെ മകള്‍ ജീമോളുടേതാണ് മൃതദേഹം. കഴിഞ്ഞദിവസം രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ മാസമാണ് ജീമോള്‍ സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞു പുറപ്പെട്ടത്. എന്നാല്‍ വീട്ടിലെത്തിയില്ല. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇടക്കിടെ മാത്രം മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. പോലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ....

രാമന്‍തുരുത്തിലെ കായലില്‍

രാമന്‍തുരുത്തിലെ കായലില്‍

മുളവുകാട് രാമന്‍തുരുത്തിലെ കായലിലാണ് കഴിഞ്ഞദിവസം രാത്രി യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. നേരത്തെ ലഭിച്ച മിസ്സിങ് കേസുകള്‍ പോലീസ് പരിശോധിച്ചു. തുടര്‍ന്നാണ് തിരുവാണിയൂര്‍ മാങ്കുളത്തില്‍ ഷാജിയുടെ മകള്‍ ജീമോളുടേതാണ് മൃതദേഹമെന്ന് വ്യക്തമായത്.

കഴിഞ്ഞമാസം കാണാതായി

കഴിഞ്ഞമാസം കാണാതായി

26കാരിയായ ജീമോള്‍ പിറവം പാലച്ചുവട് തുരുത്തേല്‍ അമല്‍ മനോഹറിന്റെ ഭാര്യയാണ്. ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയാണ് ജീമോള്‍. കഴിഞ്ഞമാസം അവസാന വാരത്തിലാണ് യുവതിയെ കാണാതായത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞു പോയതായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

അന്വേഷണം തുടരുന്നതിനിടെ

അന്വേഷണം തുടരുന്നതിനിടെ

സംശയം തോന്നിയ വീട്ടുകാര്‍ ജീമോളുടെ വീട്ടില്‍ അന്വേഷിച്ചു. അവിടെ എത്തിയിട്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം വിളിച്ചന്വേഷിച്ചു. ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പുത്തന്‍കുരിശ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍

മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍

യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ ലഭിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ലൊക്കേഷന്‍ കാണിച്ചത്. മിക്ക സമയങ്ങളിലും മൊബൈല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇടയ്ക്ക് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്തു.

കോളുകള്‍ പരിശോധിക്കുന്നു

കോളുകള്‍ പരിശോധിക്കുന്നു

എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനിലാണ് ആദ്യം ലൊക്കേഷന്‍ ലഭിച്ചത്. പിന്നീട് സൂര്യനെല്ലിയില്‍ കിട്ടി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ചങ്ങനാശേരിയിലും കാണിച്ചു. കഴിഞ്ഞ ഞായറാഴ്ച ലൊക്കേഷന്‍ കിട്ടിയത് വല്ലാര്‍പാടത്താണ്. മൊബൈലിലേക്ക് വന്ന കോളുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+