കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിലെ ഖദാമത്ത് ഓഫീസിന് പൂട്ടു വീണു,മലയാളികള്‍ പ്രതിസന്ധിയില്‍

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ജനങ്ങളുടെ കൈയ്യില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നതിനു പിന്നാലെ ഖദാമത്ത് ഓഫീസുകള്‍ ഓരോന്നായി പൂട്ടി തുടങ്ങി. കൊച്ചിയിലേയും ഹൈദരാബാദിലെയും ഓഫീസുകള്‍ക്കാണ് ഇപ്പോള്‍ പൂട്ടു വീണിരിക്കുന്നത്.

കുവൈത്തില്‍ തൊഴില്‍ തേടുന്നവര്‍ക്കായി വൈദ്യപരിശോധന നടത്തുന്ന കൊച്ചി ഖദാമത്ത് ഓഫീസ് അമിത ഫീസാണ് ഈടാക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ട് കാലങ്ങളായി. മുന്‍പ് പരാതികളുടെ അടിസ്ഥാനത്തില്‍ ഖദാമത്ത് ഏജന്‍സിയുടെ അംഗീകാരം റദ്ദാക്കിയിരുന്നു. എന്നാല്‍, പിന്നീട് കുവൈത്ത് ഏജന്‍സിക്ക് അംഗീകാരം നല്‍കുകയുണ്ടായി.

khadamat

ഖദാമത്തിന് അംഗീകാരം നഷ്ടപ്പെട്ടതോടെ ഗാംക ഏജന്‍സി കൂടുതല്‍ സജീവമായിരുന്നു. കേരളത്തില്‍ പതിനഞ്ച് കേന്ദ്രങ്ങളുള്ള ഗാംകയ്ക്ക് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍,പിന്നീട് ഇതിന്റെ അംഗീകാരവും എടുത്തു കളയുകയായിരുന്നു.

ഖദാമത്തിന്റെ കൊച്ചി, ഹൈദരബാദ് കേന്ദ്രങ്ങള്‍ പൂട്ടിയതായി കുവൈത്ത് കോണ്‍സുലേറ്റാണ് അറിയിച്ചത്. ഇതോടെ മലയാളികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. വൈദ്യപരിശോധനയ്ക്കായി മലയാളികള്‍ ഇനി മുംബൈയിലോ, ദില്ലിയിലോ ഉള്ള ഏജന്‍സിയെ സമീപിക്കേണ്ടിവരും.

English summary
kochi and hyderabad office closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X