കൊച്ചി ലുലു മാളിൽ റമദാൻ ഓഫർ: 1129 രൂപയ്ക്ക് റമദാൻ സ്പെഷ്യൽ കിറ്റ്, നോമ്പ് തുറ വിഭവങ്ങളും കിട്ടും..
കൊച്ചി: വിശുദ്ധ റമദാൻ മാസത്തെ ഷോപ്പിങ്ങിനായി ലുലുവിൽ റമദാൻ സേവേഴ്സ് സെയിലിന് തുടക്കമായി. ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ മികച്ച വിലക്കുറവിൽ ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കും. കൂടാതെ 1,129 രൂപയ്ക്ക് 14 തരവും 1,499 രൂപയ്ക്ക് 17 തരവും നിത്യോപയോഗ സാധനങ്ങളുമായി റമദാൻ സ്പെഷ്യൽ കിറ്റും ലുലു ഒരുക്കിയിരിക്കുന്നു. ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുള്ള ഇഫ്ത്താർ കൗണ്ടറിൽ നോമ്പ് തുറയ്ക്കാവശ്യമായ നാടൻ ഭക്ഷണങ്ങളും ലഭ്യമാണ്. മുട്ടയപ്പം, ചിരിമുട്ട, ഫിഷ്പോള, ബീഫ് കുഞ്ഞി പത്തിരി, ചിക്കൻ കുഞ്ഞിപ്പത്തിരി തുടങ്ങിയ വിഭവങ്ങൾ ഉൾപ്പടെ നൂറിൽപരം വിഭവങ്ങൾ സ്റ്റാളിൽ ലഭ്യമാണ്. ഇതോടൊപ്പം ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിച്ച വിവിധ തരം ഈന്തപ്പഴങ്ങളുടെ ശേഖരവുമായി ഡേറ്റ് ഫെസ്റ്റും ലുലുവിൽ തുടരുകയാണ്.
തൃശൂർ ലൂലുവിൽ ഈന്തപ്പഴം കൌണ്ടറും
തൃശൂർ: തൃപ്രയാർ വൈമാളിലെ ലുലു എക്സ്പ്രസ് സ്റ്റോറിലിൽ നിന്നും തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയിലിയിലും നിന്നും നിത്യോപയോഗ സാധനങ്ങൾ മികച്ച വിലക്കുറവിൽ ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കും. ഇതോടൊപ്പം ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിച്ച വിവിധതരം ഈന്തപ്പഴങ്ങളുടെ ശേഖരവുമായി ഡേറ്റ്സിന്റെ വിപുലമായ കൗണ്ടറുകളും ലഭ്യമാണ്. റമദാൻ വിഭവങ്ങളും പെരുന്നാൾ അവശ്യവസ്തുക്കളും ആകർഷകമായ ഓഫറുകളിൽ ഇക്കാലയളവിൽ വാങ്ങാൻ കഴിയും .

പൂക്കളുടെ ഉത്സവുമായി ലുലു; ലുലു ഫ്ലവർ ഫെസ്റ്റ് 20ന് ആരംഭിക്കും
പാലക്കാട്: ലുലുവിൽ ഫ്ലവർ ഫെസ്റ്റിവൽ ഫെബ്രുവരി 20 തുടങ്ങും. പ്രകൃതിയുടെ സൗന്ദര്യത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ അവബോധവും ഓർമപ്പെടുത്തിയാണ് ഫ്ലവർ ഫെസ്റ്റ് ലുലുമാളിൽ അരങ്ങേറുക. നൂറിലേറെ വ്യത്യസ്ത പുഷ്പസസ്യങ്ങളും, ഫല സസ്യങ്ങളും, ഇവയുടെ വിവിധ വെറൈറ്റികളും മേളയുടെ ഭാഗമാകും. വേഗത്തിൽ കായ്ഫലം നൽകുന്ന ചെടികൾ മുതൽ വീടിന്റെ ഉദ്യാനം അലങ്കരിക്കുന്ന വിദേശ പുഷ്പ വൈവിധ്യങ്ങൾ വരെ മേളയിലൊരുക്കും. ഫെസ്റ്റ് കാണുവാനും പുഷ്പസസ്യങ്ങൾ വാങ്ങുവാനുമുള്ള അവസരമാണ് ഫ്ലവർ ഫെസ്റ്റിലുടെ ഒരുക്കുന്നത്. മാളിനുള്ളിൽ വൈവിധ്യമാർന്ന പൂക്കളുടെ അലങ്കാരങ്ങളും, ഫോട്ടോ സ്പോട്ടുകളും ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം എത്തുന്നവർക്കും കുട്ടികൾക്കും ഫെസ്റ്റിവലിന്റെ ഭാഗമാകാം. വ്യത്യസ്തതകൾ നിറഞ്ഞ ഈ വസന്തോത്സവം സന്ദർശകർക്ക് ഉത്സവാന്തരീക്ഷം സമ്മാനിക്കും. മാർച്ച് 1 വരെ ഫ്ലവർ ഫെസ്റ്റ് തുടരും.












Click it and Unblock the Notifications