Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കിലൂടെ കഞ്ചാവ് വില്‍പ്പന; ബിടെക് ബിരുദധാരി പ്രതി പിടിയില്‍

കൊച്ചി: പ്രൊഫഷണല്‍ ബിരുദം നേടിയശേഷം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന യുവാക്കളുടെ എണ്ണം സംസ്ഥാനത്തും വര്‍ദ്ധിച്ചുവരികയാണ്. എഞ്ചിനീയറിംഗ് ബിരുദം നേടിയശേഷം കഞ്ചാവ് വില്‍പ്പന തെരഞ്ഞെടുത്ത പൂണിത്തുറ പേട്ട ജംഗ്ഷനില്‍ കോളത്തേരി റോഡില്‍ അനുപമ വീട്ടില്‍ ഷുനുലാല്‍ (22) ആണ് ഇതിന് ഒടുവിലത്തെ ഉദാഹരണം.

പാലാരിവട്ടം ആലിന്‍ചുവടു ഭാഗത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ഷുനുലാല്‍ വളരെ തന്ത്രപൂര്‍വമാണ് കഞ്ചാവ് വിറ്റിരുന്നതെന്ന് പോലീസ് പറയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നവര്‍ക്ക് മാത്രമായിരുന്നു കഞ്ചാവ് വില്‍പ്പന. മൊബൈല്‍ ഫോണിലൂടെ കസ്റ്റമേഴ്‌സിനെ ബന്ധപ്പെടുന്നത് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു.

marijuana

ചാറ്റിംഗിലൂടെ പരിചയപ്പെടുന്നവരെ അടുത്തറിഞ്ഞശേഷം കഞ്ചാവ് ആവശ്യമുണ്ടെങ്കില്‍ നിശ്ചിത സ്ഥലത്ത് എത്തിക്കുകയാണ് ഷിനുലാലിന്റെ രീതി. അതിനിടെ കസ്റ്റമേഴ്‌സിന് ബന്ധപ്പെടുന്നത് ഫോണ്‍ബൂത്തിനെ ആശ്രയിച്ചു മാത്രമാണ്. കൈമാറുന്ന സ്ഥലത്ത് പ്രത്യേകം നിരീക്ഷണം നടത്തി സുരക്ഷിതമാണെന്നു കണ്ടാല്‍ മാത്രമേ ഷിനുലാല്‍ കഞ്ചാവ് കൈമാറിയിരുന്നുള്ളു.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പിടിയിലാകുമ്പോള്‍ 200 രൂപ നിരക്കില്‍ കൈമാറുന്ന 225 പാക്കറ്റ് കഞ്ചാവ് ഇയാളുടെ കൈയ്യിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തൃശൂരിലുള്ള ഒരാളാണ് പ്രതിക്ക് കഞ്ചാവ് കൈമാറുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതലും വിദ്യാര്‍ത്ഥികള്‍ ആയിരുന്നു ഇയാളുടെ ഉപഭോക്താക്കള്‍. ഷാഡോ പോലീസ് പാലാരിവട്ടം പോലീസും സേഫ് കാമ്പസ്, ക്ലീന്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായുള്ള സ്‌പെഷല്‍ ടീമും ചേര്‍ന്നാണ് പ്രതിയെ വലയിലാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+