ഗൂഗിൾ പേയിൽ നിന്ന് നമ്പർ എടുത്തു; നടിക്ക് അശ്ലീല മെസേജുകളും ഫോട്ടോകളും അയച്ച പ്രതി പിടിയിൽ
കോഴിക്കോട്: നടി ജിപ്സ ബീഗത്തിന് അശ്ലീല മെസേജുകളും ചിത്രങ്ങളും അയച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെ ആണ് ഇൻഫോ പാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിൾ പേയിൽ നിന്ന് നമ്പർ എടുത്ത് വാട്സ്ആപ്പ് വഴി അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. കൊച്ചിയിലെ കഫെയിൽ ജീവനക്കാരൻ ആണ് പ്രതി നിഷാന്ത്.
പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി നടി രംഗത്തെത്തി. ചെറിയ ധൈര്യം ഒന്നും പോരായിരുന്നുവെന്നും വാദിയെ പ്രതിയാക്കുന്ന പോലെ നമ്മളെ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത തരത്തിൽ അപകീർത്തി പ്രചരണവും ഭീഷണിയും തൊട്ട് ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞ് മാനസികമായി തകർക്കാൻ നോക്കി എന്നാണ് ജിപ്സ ബീഗം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്.

എല്ലാം തരണം ചെയ്തു, അതിന് തന്റെ സോഷ്യൽ മീഡിയ കൂട്ടുകാരാണ് കൂടെ ധൈര്യം നൽകിയതെന്നും അവർ ഇല്ലായിരുന്നെങ്കിൽ തളർന്നേനെയെന്നും ജിപ്സ പറഞ്ഞു.
കമൻ്റിൽക്കൂടെ അവർ അവരുടെ പിന്തുണ അറിയിച്ചു എന്നും ഒരു പട തന്നെ കൂടെ നിന്നു ധൈര്യം തന്നുവെന്നും താൻ ഒറ്റയ്ക്കായിരുന്നില്ല, സത്യത്തിൽ അവരാണ് തനിക്ക് ധൈര്യം നൽകിയതെന്നും ജിപ്സ പറഞ്ഞു. സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്കും മാധ്യമ സുഹൃത്തുക്കൾക്കും ഒപ്പം പോലീസിനും നടി നന്ദി രേഖപ്പെടുത്തി. നിരവധി പേരാണ് ജിപ്സിതയുടെ ഈ നീക്കത്തെ അഭിനന്ദിച്ച് കമന്റിട്ടിരിക്കുന്നത്.
ജിപ്സിത ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പ്:
ചെറിയ ധൈര്യമൊന്നും പോരായിരുന്നു... കാരണം വാദിയെ പ്രതിയാക്കുന്ന പോലെ നമ്മളെ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത തരത്തിൽ അപകീർത്തി പ്രചരണവും ഭീഷണിയും തൊട്ട്ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു മനസികമായി തകർക്കാൻ നോക്കി... എല്ലാം തരണം ചെയ്തു...
അതിന് എൻ്റെ Social Media കൂട്ടുകാരാണ് ധൈര്യം നൽകിയത്... കമൻ്റിൽക്കൂടെ അവർ അവരുടെ പിന്തുണ അറിയിച്ചു... ഒരു പട തന്നെ കൂടെ നിന്നു ധൈര്യം തന്നു.. ഞാൻ ഒറ്റയ്ക്കായിരുന്നില്ല. സത്യത്തിൽ അവരാണ് എനിക്ക് ധൈര്യം നൽകിയത്.. അവരില്ലായിരുന്നെങ്കിൽ ഞാൻ തളർന്നേനെ. ഒപ്പം മാധ്യമ സുഹൃത്തുക്കളും പിന്നെ പോലീസും. നിങ്ങളാണെൻ്റെ ധൈര്യം. നന്ദി












Click it and Unblock the Notifications