കാമുകനോടൊപ്പം ദുബായിലേക്ക് ട്രിപ്പ്! പപ്പയും മമ്മിയും പിടിക്കാതിരിക്കാൻ കോട്ടയത്തെ യുവതി ചെയ്തത്...
കടുത്തുരുത്തി സ്വദേശിനിയായ യുവതി ന്യൂയോർക്കിലേക്ക് പോകാനായാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്.
കൊച്ചി: കാമുകനുമൊത്ത് വിദേശയാത്ര നടത്തിയത് മാതാപിതാക്കൾ അറിയാതിരിക്കാൻ പാസ്പോർട്ടിൽ കൃത്രിമം നടത്തിയ യുവതി പിടിയിലായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് എമിഗ്രേഷൻ വിഭാഗം യുവതിയെ പിടികൂടിയത്.
കടുത്തുരുത്തി സ്വദേശിനിയായ യുവതി ന്യൂയോർക്കിലേക്ക് പോകാനായാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. എത്തിഹാദ് വിമാനത്തിലായിരുന്നു യുവതി യാത്ര ചെയ്യേണ്ടത്. വിമാനത്താവളത്തിലെ എമിഗ്രേഷൻ പരിശോധനക്കിടെയാണ് യുവതിയുടെ പാസ്പോർട്ടിൽ കൃത്രിമം നടത്തിയതായി ഉദ്യോഗസ്ഥർക്ക് മനസിലായത്. തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തെക്കുറിച്ച് യുവതി വിശദീകരിച്ചത്.

യുവതി...
കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിനിയായ യുവതിയാണ് പാസ്പോർട്ടിൽ കൃത്രിമം നടത്തിയതിന് കൊച്ചിയിൽ പിടിയിലായത്.

ന്യൂയോർക്കിൽ...
യുവതിയുടെ മാതാപിതാക്കൾ വർഷങ്ങളായി ന്യൂയോർക്കിലാണ് താമസിക്കുന്നത്. ന്യൂയോർക്കിൽ പോകാനെത്തിയപ്പോഴാണ് യുവതിയെ എമിഗ്രേഷൻ വിഭാഗം പിടികൂടിയത്.

ബിരുദപഠനം...
കടുത്തുരുത്തി സ്വദേശിനിയായ യുവതി മംഗലാപുരത്തെ പ്രമുഖ കോളേജിലാണ് ബിരുദപഠനം നടത്തിയത്.

പ്രണയം...
മംഗലാപുരത്തെ ബിരുദപഠനത്തിനിടെയാണ് യുവാവുമായി പ്രണയത്തിലാകുന്നത്. ഈ കാമുകനുമൊത്താണ് യുവതി വിദേശയാത്ര നടത്തിയത്.

ദുബായിലേക്ക്...
മംഗലാപുരത്ത് വെച്ച് അടുപ്പത്തിലായ കാമുകനോടൊപ്പമാണ് യുവതി രണ്ട് തവണ ദുബായ് സന്ദർശിച്ചത്. മാതാപിതാക്കൾ അറിയാതെയായിരുന്നു യുവതിയുടെ വിദേശയാത്ര.

കുടുങ്ങി...
ഇതിനു പിന്നാലെയാണ് യുവതിയോട് ന്യൂയോർക്കിലെത്താൻ മാതാപിതാക്കൾ ആവശ്യപ്പെട്ടത്. മാതാപിതാക്കൾ പാസ്പോർട്ട് പരിശോധിച്ചാൽ കാമുകനോടൊപ്പം ദുബായിൽ പോയത് മനസിലാക്കുമെന്ന് ഭയന്നാണ് യുവതിയും കാമുകനും കൃത്രിമം കാണിച്ചത്.

പേജ് കീറിക്കളഞ്ഞു...
കാമുകന്റെ നിർദേശപ്രകാരമാണ് തന്റെ പാസ്പോർട്ടിലെ രണ്ട് പേജുകൾ യുവതി കീറിക്കളഞ്ഞത്. പകരം വ്യാജപേജ് തയ്യാറാക്കി പാസ്പോർട്ടിൽ പതിപ്പിക്കുകയും ചെയ്തു.

പിടിക്കപ്പെട്ടു...
കഴിഞ്ഞദിവസം എത്തിഹാദ് വിമാനത്തിൽ ന്യൂയോർക്കിൽ പോകാനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് യുവതി എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലാകുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications