കൊച്ചിയിലെ സദാചാരം; ഓടിരക്ഷപ്പെട്ടത് സ്‌കൂള്‍ കട്ട് ചെയ്ത 16കാരിയും കാമുകനും,ആര്‍ക്കും പരാതിയില്ല...
മറൈന്‍ഡ്രൈവില്‍ കുടയുടെ മറവില്‍ അനാശാസ്യം വര്‍ദ്ധിക്കുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
കൊച്ചി: മറൈന്‍ഡ്രൈവിലെ വാക്ക് വേയില്‍ ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം വിവാദമാകുന്നു. മാര്‍ച്ച് 8 ബുധനാഴ്ച വൈകീട്ടോടെയാണ് മറൈന്‍ഡ്രൈവിലെത്തിയ യുവതിയുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍ ഉപയോഗിച്ച് അടിച്ചോടിച്ചത്. കുടചൂടി പ്രേമം അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ശിവസേനയുടെ ആക്രമണം.
കൊച്ചി മറൈന്‍ഡ്രൈവില്‍ കുടയുടെ മറവില്‍ അനാശാസ്യം വര്‍ദ്ധിക്കുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. വാക്ക് വേയില്‍ നിന്ന് പകര്‍ത്തിയ ചില ചിത്രങ്ങള്‍ സഹിതമാണ് പട്ടാപ്പകല്‍ ഇവിടെ കുടയുടെ മറവില്‍ യുവതി യുവാക്കള്‍ കാമകേളിയിലേര്‍പ്പെടുന്നതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മറൈന്‍ഡ്രൈവിലെ കുടചൂടി പ്രേമം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ശിവസേന രംഗത്തെത്തിയത്.

ശിവസേന പ്രവര്‍ത്തകര്‍...
കുടചൂടി പ്രേമം അനുവദിക്കില്ലെന്ന് അക്രോശിച്ച് കൊണ്ടാണ് ശിവസേന പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവിലെ വാക്ക് വേയിലുണ്ടായിരുന്ന യുവതി യുവാക്കളെ ആക്രമിച്ചത്. ചൂരലുമായെത്തിയ ശിവസേനക്കാര്‍ പെണ്‍കുട്ടികളെയും യുവാക്കളെയും അടിച്ചോടിക്കുകയായിരുന്നു. പോലീസ് നോക്കിനില്‍ക്കേയായിരുന്നു ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം.

മേലില്‍ ഇവിടെ കണ്ടുപോകരുതെന്ന്...
മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ ബുധനാഴ്ച വൈകീട്ട് ചൂരല്‍ പ്രയോഗം നടത്തുമെന്ന് മംഗളം ദിനപ്പത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോലീസിനും ഇതുസംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നു, വൈകീട്ട് നാല് മണിയോടെയാണ് ഇരുപതോളം വരുന്ന ശിവസേന പ്രവര്‍ത്തകര്‍ ചൂരലുമായെത്തി വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും അടിച്ചോടിച്ചത്. ഇതൊന്നും ഇവിടെ നടക്കില്ലെന്നും, മേലില്‍ ഇവിടെ കണ്ടുപോകരുതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മര്‍ദ്ദനം.

ഓടി രക്ഷപ്പെട്ടു...
ശിവസേന പ്രകടനം നടത്തുമെന്നറിഞ്ഞ പോലീസ് മറൈന്‍ ഡ്രൈവിലെത്തി യുവാക്കള്‍ക്കും യുവതികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. പതിനഞ്ചോളം കമിതാക്കളെ പോലീസ് ഇവിടെ നിന്ന് മാറ്റിയിരുത്തുകയും ചെയ്തു. ഇവരുടെ പേരുവിവരങ്ങളും മേല്‍വിലാസവും പോലീസ് എഴുതി വാങ്ങിയിരുന്നു. പോലീസ് മടങ്ങിയ ശേഷം ഇവിടെയെത്തിയ കമിതാക്കളെയും യുവതീയുവാക്കളെയുമാണ് ശിവസേനക്കാര്‍ മര്‍ദ്ദിച്ചത്. ശിവസേന പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

സ്‌കൂള്‍ കട്ട് ചെയ്‌തെത്തിയ 16കാരിയും കാമുകനും...
മറൈന്‍ ഡ്രൈവില്‍ കഴിഞ്ഞ ദിവസം ശിവസേനയുടെ ചൂരല്‍ പ്രയോഗത്തിന് നിരവധി യുവതിയുവാക്കളും വിദ്യാര്‍ത്ഥികളുമാണ് ഇരയായത്. വോക്ക് വേയില്‍ നിന്നും ഓടിരക്ഷപ്പെട്ടവരില്‍ എഎസ്‌ഐയുടെ മകനും കാമുകിയും, ക്ലാസ് കട്ട് ചെയ്‌തെത്തിയ നഗരത്തിലെ പ്രമുഖ സ്‌കൂളിലെ 16കാരിയായ വിദ്യാര്‍ത്ഥിനിയും കാമുകനുമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

പോലീസ് കേസും, സസ്‌പെന്‍ഷനും...
മറൈന്‍ ഡ്രൈവിലെ വാക്ക് വേയിലെ സദാചാര ഗുണ്ടായിസത്തില്‍ മര്‍ദ്ദനമേറ്റതായി ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. യുവതിയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് ഇരുപതോളം ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, യുവാക്കളെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കാതിരുന്ന, സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും പോലീസുകാരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.












Click it and Unblock the Notifications