കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി സൗഖ്യം സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്; ചികിത്സ തേടിയത് 6236 രോഗികള്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊച്ചിയ്ക്ക് സ്വാന്തനമേകാനായി ഹൈബി ഈഡന്‍ എം.എല്‍.എ സംഘടിപ്പിച്ച സൗഖ്യം സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പില്‍ എറണാകുളം നിയോജകമണ്ഡലത്തില്‍ നിന്നും 6236 രോഗികള്‍ ചികിത്സതേടി. മുന്‍വര്‍ഷത്തെ സൗഖ്യം ക്യാമ്പിലൂടെ രോഗങ്ങളില്‍ നിന്ന് മുക്തി നേടിയ പലരും ഇക്കുറി പുതിയ റോളിലാണ് ക്യാമ്പിലെത്തിയത്. രോഗികളെ സഹായിക്കുക എന്ന ദൗത്യമേറ്റെടുത്ത് വോളന്റിയര്‍മാരായി എത്തിയ ഡ്യൂറോ, അനില്‍ കുമാര്‍, ജോര്‍ജ് എന്നിവര്‍ കഴിഞ്ഞ വര്‍ഷത്തെ ക്യാമ്പില്‍ രോഗികളായാണ് എത്തിയത്.

കഴിഞ്ഞ വര്‍ഷം ക്യാമ്പിലെത്തി രോഗത്തില്‍ നിന്ന് മുക്തിനേടിയപ്പോള്‍ തന്നെ ഈ വര്‍ഷം ക്യാമ്പിലെത്തി സേവനം ചെയ്യണമെന്ന് തീരുമാനമാണ് മൂവരെയും വീണ്ടും ക്യാമ്പിന്റെ ഭാഗമാക്കിയത്. ഹൈബി ഈഡന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ പിന്നണി ഗായിക സിതാര സൗഖ്യം 2018-ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

 saukhyam

വിവിധ സ്‌കാനിംഗുകള്‍ക്കും പരിശോധനകള്‍ക്കുമുള്ള സംവിധാനങ്ങളൊരുക്കിയിരുന്നു. 248 പേര്‍ക്ക് ഇ.സി.ജി, 172 പേര്‍ക്ക് എക്കോ കാര്‍ഡിയോഗ്രാം, 500 പേര്‍ക്ക് രക്തപരിശോധന, 72 പേര്‍ക്ക് അള്‍ട്രാസൗണ്ട് സ്‌കാന്‍ തുടങ്ങിയ പരിശോധനകള്‍ നടത്തി. 160 പേര്‍ക്ക് കാര്‍ഡിയോളജി വിഭാഗത്തിലെത്തി. എട്ടു കുട്ടികള്‍ക്ക് ഹൃദയശസ്ത്രക്രിയാവിഭാഗത്തില്‍ തുടര്‍ചികിത്സ നല്‍കും. 50- ല്‍ പരം ആളുകള്‍ക്ക് മുഴുവന്‍ സെറ്റ് പല്ലുകള്‍, 80 പേര്‍ക്ക് ഹിയറിംഗ് എയ്ഡ് എന്നിവ സൗഖ്യത്തിലൂടെ വിതരണം ചെയ്തു.

സൗഖ്യം കാമ്പില്‍ സജ്ജീകരിച്ച ബ്ലഡ് ഡോണേഴ്സ് കേരളയുടെ നേതൃത്വത്തിലുള്ള കൗണ്ടറില്‍ നിരവധി പേര്‍ രക്തം ദാനം ചെയ്തു. കൂടാതെ 200 പേര്‍ അവയവദാന സമ്മതപത്രവും ഒപ്പിട്ടു നല്‍കി. കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ മൊബൈല്‍ മാമോഗ്രാം യൂണിറ്റും തെര്‍മ്മല്‍ മാമോഗ്രാം യൂണിറ്റും ക്യാമ്പിലുണ്ടായിരുന്നു. 72 പേര്‍ക്ക് കാന്‍സര്‍ രോഗം സ്ഥിതീകരിച്ചു. 20പേര്‍ക്ക് ക്യാമ്പില്‍ വച്ച് മാമോഗ്രാം ചെയ്തു.

English summary
kochi medical camp; 6236 patients got benefit in the camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X