കൊച്ചി മെട്രോയ്ക്ക് പ്രിയമേറുന്നു!! അവധി ദിനങ്ങളിൽ ഇടവേള കുറച്ച് സർവീസ് കൂട്ടുന്നു!!
മെട്രോയിൽ യാത്ര ചെയ്യാനെത്തുന്ന ആർക്കും ഒരു ബുദ്ധിമുട്ടും നിരാശയും ഉണ്ടാകാൻ പാടില്ലെന്നും അതിനാൽ അധിക സർവീസ് ഉൾപ്പെടെയുള്ള എല്ലാം യാത്രക്കാർക്കായി നൽകും
കൊച്ചി: അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ അധിക സർവീസിനൊരുങ്ങുന്നു. ഇടവേള കുറച്ച് സർവീസ് കൂട്ടാനാണ് കെഎംആർഎൽ പദ്ധതിയിട്ടിരിക്കുന്നത്. മെട്രോ സർവീസ് ആരംഭിച്ച ആദ്യ ഞായറാഴ്ചയായ ഇന്നും അവധി ദിനമായ തിങ്കളാഴ്ചയും അധിക സർവീസ് ഉണ്ടാകും. തിരക്ക് കണക്കിലെടുത്താണ് അധിക സർവീസിന് ഒരുങ്ങുന്നത്. അവധി ദിവസമായതിനാൽ രണ്ട് ദിവസവും മെട്രോയിൽ യാത്ര ചെയ്യാൻ നിരവധി പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെട്രോയിൽ യാത്ര ചെയ്യാനെത്തുന്ന ആർക്കും ഒരു ബുദ്ധിമുട്ടും നിരാശയും ഉണ്ടാകാൻ പാടില്ലെന്നും അതിനാൽ അധിക സർവീസ് ഉൾപ്പെടെയുള്ള എല്ലാം യാത്രക്കാർക്കായി നൽകും ഇതിനായി എല്ലാ മുൻകരുതലും കെഎംആർഎൽ എടുത്തിട്ടുണ്ട്.

നിലവിൽ രാവിലെ ആറ് മണി മുതലാണ് മെട്രോ സർവീസ് ആരംഭിക്കുന്നത്. രാത്രി 10 മണി വരെ സർവീസ് ഉണ്ടാകും. കൂടാതെ ഒമ്പത് മിനിറ്റ് ഇടവേളയിൽ 219 ട്രിപ്പുകളാണ് ഉണ്ടാവുക. മാത്രമല്ല ആറ് ട്രെയിനുകളാണ് സാധാരണ ഗതിയിൽ സർവീസ് നടത്തുന്നത്. ഒരെണ്ണം അടിയന്തര ഘട്ടത്തിനായി മാറ്റിയിട്ടിട്ടുണ്ട്.
എന്നാൽ ഞായർ തിങ്കൾ ദിവസങ്ങളിൽ രാവിലെ എട്ട് മണിക്കായിരിക്കും മെട്രോ സർവീസ് ആരംഭിക്കുക. ഏഴ് മിനിറ്റ് ഇടവേളയിലായിരിക്കും സർവീസ്. കൂടാതെ എട്ട് ട്രെയിനുകള്‍ ഈ ദിവസങ്ങളിൽ ട്രാക്കിലുണ്ടാകും. കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. തിങ്കളാഴ്ച മുതലാണ് ജനങ്ങൾക്ക് യാത്ര സജ്ജമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications