Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രചരണം ഇത്രമതി!! പതാക ഉടന്‍ നീക്കണമെന്ന് കെഎംആര്‍എല്‍, ബിജെപിക്ക് 'പണി' കിട്ടി!

കൊച്ചി: കൊച്ചി മെട്രോയുടെ തൂണുകളില്‍ പതാകകളും ഫ്‌ളക്‌സുകളും കെട്ടിയതിനെതരിരെ കേരള മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) രംഗത്ത്. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പോസ്റ്ററുകളാണ് തൂണുകളിൽ കെട്ടിയിരിക്കുന്നത്.

ഫ്ളക്സുകളും പതാകകളും ഉടനടി അഴിച്ചുമാറ്റിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കെഎംആര്‍എല്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് അമിത് ഷാ കൊച്ചിയിലെത്തിയത്. അതിന് മുമ്പ് പ്രചരണത്തിന് വേണ്ടിയാണ് അമിത് ഷായുടെ ചിത്രങ്ങളടങ്ങിയ ഫ്ലക്സ് ബോർഡുകളും ബിജെപിയുടെ പതാകകളും മെട്രോയുടെ തൂണുകളിൽ കെട്ടിയത്.

Amit Shah and Narendra Modi

അതേസമയം മറ്റു സംസ്ഥാനങ്ങളിലെല്ലാം വിജയിച്ചാലും കേരളത്തില്‍ ഭരണം കിട്ടിയാലേ തൃപ്തിയാകൂ എന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊച്ചിയിൽ സംസാരിച്ചിരുന്നു. ദയനീയാവസ്ഥയിലായിരുന്ന സംസ്ഥാനങ്ങളില്‍ വരെ ബിജെപി ഇന്ന് വന്‍ ശക്തിയായി മാറിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ കേരളത്തിലും ഇത് സാധിക്കണം.

ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കേന്ദ്രം ഉടന്‍ നടപടികളെടുക്കും. ഭരണം കിട്ടുന്നതുവരെ കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ വിശ്രമിക്കരുതെന്നും അമിത് ഷാ പറയുകയുണ്ടായി. അതേസമയം കൊച്ചി മെട്രോയുടെ സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി നിർവ്വഹിക്കുന്നത് മാറ്റി വെച്ചു. അൻവർ സാദത്ത് എംഎൽയുടെ പരാതിയെ തുടർന്നാണ് ഉദ്ഘാടനം മാറ്റിവെച്ചത്. എന്നാൽ പാലാരിവട്ടം മുതൽ ആലുവ വരെ മുഖ്യമന്ത്രി മെട്രോയിൽ സഞ്ചരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+