Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോ: ബീന കണ്ണന് വേണ്ടി ജില്ലാ കളക്ടറുടെ 'ഇളവുകള്‍'... കോടികള്‍ മറിയുന്ന കഥ

കൊച്ചി: കൊച്ചി മെട്രോയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ തുടക്കം മുതലേ വിവാദമായിരുന്നു. പ്രമുഖ വ്യവസായി ബീന കണ്ണന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചായിരുന്നു ഏറ്റവും വലിയ തര്‍ക്കങ്ങള്‍.

ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ വിവാരാവകാശ നിയമപ്രകാരം പുറത്ത് വന്നിരിയ്ക്കുന്നത്. ബീന കണ്ണന് കോടിക്കണക്കിന് രൂപ അനധികൃതമായി നല്‍കാനുള്ള നീക്കമാണ് പുറത്തായത്.

ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സെന്റിന് പരമാവധി 52 ലക്ഷം രൂപ നല്‍കാമെന്ന തീരുമാനം കാറ്റില്‍ പറത്തി ബീന കണ്ണന് മാത്രം 80 ലക്ഷം വീതം നല്‍കാമെന്നാണ് ജില്ലാ കളക്ടര്‍ എംജി രാജമാണിക്യം ഉണ്ടാക്കിയ കരാര്‍. മാത്രമല്ല, ഏറ്റെടുക്കുന്ന സ്ഥലത്തിന് മേല്‍ ബീന കണ്ണന് ഏറെ അവകാശങ്ങളും നല്‍കുന്നുണ്ട് കരാറില്‍.

 32 സെന്റ് സ്ഥലം

32 സെന്റ് സ്ഥലം

കൊച്ചി മെട്രോയ്ക്ക് വേണ്ടി ബീന കണ്ണനില്‍ നിന്ന് 32 സെന്റ് സ്ഥലമാണ് എംജി റോഡില്‍ ഏറ്റെടുക്കുന്നത്. ഏറെ നീണ്ടു വിവാദങ്ങള്‍ക്കൊടുവിലാണിത്.

വെറുതേ നല്‍കും?

വെറുതേ നല്‍കും?

സ്ഥലമേറ്റെടുപ്പ് വിവാദം കൊടുമ്പിരിക്കൊണ്ടിരിയ്ക്കവേയാണ് മെട്രോയ്ക്ക് വേണ്ടി സ്ഥലം സൗജന്യമായി നല്‍കുന്ന പ്രസ്താവനയുമായി ബീന കണ്ണന്‍ രംഗത്തെത്തുന്നത്. എന്നാല്‍ ഇത് വെറുംവാക്കായിരുന്നു എന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്.

സെന്റിന് 52 ലക്ഷം

സെന്റിന് 52 ലക്ഷം

ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സെന്റിന് പരമാവധി 52 ലക്ഷം രൂപ നല്‍കാമെന്നാണ് സംസ്ഥാന തല എംപവര്‍ കമ്മിറ്റിയുടെ തീരുമാനം. ഇക്കാര്യം ആദ്യഘട്ട കരാറില്‍ വ്യക്തമാക്കുന്നതും ആണ്.

ബീന കണ്ണന് മാത്രം 80 ലക്ഷം

ബീന കണ്ണന് മാത്രം 80 ലക്ഷം

എന്നാല്‍ റവന്യുവകുപ്പിന് വേണ്ടി ജില്ലാ കളക്ടര്‍ ബീന കണ്ണനുമായി ഉണ്ടാക്കിയ കരാറില്‍ 80 ലക്ഷം രൂപവരെ സെന്റിന് നല്‍കാമെന്നാണ് പറയുന്നത്.

എത്രകോടി

എത്രകോടി

പരമാവധി 16.64 കോടി രൂപയാണ് ബീന കണ്ണന് ലഭിയ്‌ക്കേണ്ടത്. എന്നാല്‍ കളക്ടര്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം 25.60 കോടി രൂപ ലഭിയ്ക്കും. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ബീന കണ്ണന് 8.96 കോടി രൂപ അധികം നല്‍കേണ്ടിവരും എന്നര്‍ത്ഥം.

സ്ഥലത്തിനും അവകാശം?

സ്ഥലത്തിനും അവകാശം?

ഇത്രയും അധികം കോടി നല്‍കി കെഎംആര്‍എല്ലിന് നല്‍കുന്ന ഭൂമിയില്‍ കെഎംആര്‍എല്ലിന് അവകാശം ഒന്നുമില്ലേ എന്ന് സംശയിപ്പിയ്ക്കുന്നതാണ് കരാറിലെ മറ്റൊരു വ്യവസ്ഥ. മെട്രോയ്ക്ക് വേണ്ടിയല്ലാതെ മറ്റൊരു കാര്യത്തിനും ആ ഭൂമി ഉപയോഗിക്കാന്‍ പാടില്ലത്രെ!

കെഎംആര്‍എല്‍ പോലും ഞെട്ടി

കെഎംആര്‍എല്‍ പോലും ഞെട്ടി

എസ് ധന്‍രാജ് എന്ന വ്യക്തി വിവരാവകാശപ്രകാരം ഈ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരുന്നത് വരെ കെഎംആര്‍എല്‍ അധികൃതര്‍ പോലും കരാറിലെ കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

കത്തയച്ചു

കത്തയച്ചു

സംഭവത്തില്‍ കെഎംആര്‍എല്‍ അധികൃതര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കും ജില്ലാ കളക്ടര്‍ക്കും കത്തയച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+