സൈക്കിളില്‍ ഇനി കൊച്ചി ചുറ്റാം; മെട്രൊ സൈക്കിള്‍ ഷെയറിങ് പദ്ധതിയ്ക്ക് തുടക്കം
കൊച്ചി: മെട്രൊ സ്റ്റേഷനുകളെ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സൈക്കിള്‍ ഷെയറിങ് പദ്ധതിക്ക് തുടക്കം. രാവിലെ 8.30ന് എംജി റോഡ് മെട്രൊ സ്റ്റേഷന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. ആതീസ് സൈക്കിള്‍ ക്ലബ്ബ് സ്ഥാപകന്‍ എം.എസ്. അതിരൂപ്, സിപിപിആര്‍ ചെയര്മാന് ധനുരാജ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ആതീസ് സൈക്കിള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആക്സിസ് ബാങ്ക് കൊച്ചി വണ്‍ കാര്‍ഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണില്‍ പരിസ്ഥിതി ദിനത്തില്‍ നഗരത്തിലെ യാത്രക്കാര്‍ക്കായി കെഎംആര്‍എല്‍ സൗജന്യ സൈക്കിള്‍ സവാരി പദ്ധതി തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് പദ്ധതി മെട്രൊ സ്റ്റേഷനുകളിലേക്ക് വ്യാപിപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ എംജി റോഡ് മുതല്‍ ഇടപ്പള്ളി വരെയുള്ള എട്ടു സ്റ്റേഷനുകളിലായിരിക്കും സൈക്കിള്‍ സവാരി സംവിധാനമുണ്ടാവുക. അന്‍പത് സൈക്കിളുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.

പദ്ധതി പിന്നീട് മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപിക്കും. ആതീസ് സൈക്കിള്‍ ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് ഒരു മാസം നൂറ് മണിക്കൂറോളം സൈക്കിളില്‍ സൗജന്യ സവാരി നടത്താം. പിന്നീടുള്ള യാത്രക്ക് കുറഞ്ഞ നിരക്ക് മാത്രം ഈടാക്കും. സൈക്കിളില്‍ കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ക്ക് മെട്രൊ ടിക്കറ്റിലുള്‍പ്പെടെ ഇളവുകള്‍ നല്കുന്ന കാര്യവും കെഎംആര്‍എലിന്റെ പരിഗണനയിലുണ്ട്.
പദ്ധതിയുടെ പരീക്ഷണമെന്ന നിലയില്‍ കെഎംആര്‍എല്‍ കലൂര്‍ ബസ് സ്റ്റാന്റ്്, സൗത്ത് റെയില്‍വേ സ്റ്റേഷന്, നോര്‍ത്ത് പാലം, മേനക ഷണ്മുഖം റോഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് തുടങ്ങിയ സൈക്കിള്‍ ഷെയറിങ് പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങള്‍ എന്ന പരിഗണനയിലാണ് നാലു സ്ഥലങ്ങളില്‍ പരീക്ഷ പദ്ധതി തുടങ്ങിയത്. നാലിടങ്ങളിലായി 30 സൈക്കിളുകളാണ് ഉണ്ടായിരുന്നത്. മെട്രൊയിലെത്തുന്ന യാത്രക്കാര്‍ക്ക് തുടര്‍ യാത്ര സൗകര്യപ്രദമാക്കാന്‍ കൂടിയാണ് മെട്രൊ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പദ്ധതി വ്യാപിപിക്കാന്‍ കെഎംആര്‍എല്‍ തീരുമാനിച്ചത്. പഴയ സൈക്കിളുകളാണ് പരീക്ഷണ ഘട്ടത്തില്‍ ഉപയോഗിച്ചിരുന്നത്. ഏറ്റവും പുതിയ സൈക്കിളുകളായിരിക്കും മെട്രൊ സ്റ്റേഷനുകളിലെ സവാരിക്കുണ്ടാവുക.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications