കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈക്കിളില്‍ ഇനി കൊച്ചി ചുറ്റാം; മെട്രൊ സൈക്കിള്‍ ഷെയറിങ് പദ്ധതിയ്ക്ക് തുടക്കം

  • By Desk
Google Oneindia Malayalam News

കൊച്ചി: മെട്രൊ സ്റ്റേഷനുകളെ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സൈക്കിള്‍ ഷെയറിങ് പദ്ധതിക്ക് തുടക്കം. രാവിലെ 8.30ന് എംജി റോഡ് മെട്രൊ സ്റ്റേഷന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. ആതീസ് സൈക്കിള്‍ ക്ലബ്ബ് സ്ഥാപകന്‍ എം.എസ്. അതിരൂപ്, സിപിപിആര്‍ ചെയര്‍മാന്‍ ധനുരാജ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ആതീസ് സൈക്കിള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആക്സിസ് ബാങ്ക് കൊച്ചി വണ്‍ കാര്‍ഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണില്‍ പരിസ്ഥിതി ദിനത്തില്‍ നഗരത്തിലെ യാത്രക്കാര്‍ക്കായി കെഎംആര്‍എല്‍ സൗജന്യ സൈക്കിള്‍ സവാരി പദ്ധതി തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് പദ്ധതി മെട്രൊ സ്റ്റേഷനുകളിലേക്ക് വ്യാപിപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ എംജി റോഡ് മുതല്‍ ഇടപ്പള്ളി വരെയുള്ള എട്ടു സ്റ്റേഷനുകളിലായിരിക്കും സൈക്കിള്‍ സവാരി സംവിധാനമുണ്ടാവുക. അന്‍പത് സൈക്കിളുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.

kochi-metro

പദ്ധതി പിന്നീട് മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപിക്കും. ആതീസ് സൈക്കിള്‍ ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് ഒരു മാസം നൂറ് മണിക്കൂറോളം സൈക്കിളില്‍ സൗജന്യ സവാരി നടത്താം. പിന്നീടുള്ള യാത്രക്ക് കുറഞ്ഞ നിരക്ക് മാത്രം ഈടാക്കും. സൈക്കിളില്‍ കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ക്ക് മെട്രൊ ടിക്കറ്റിലുള്‍പ്പെടെ ഇളവുകള്‍ നല്‍കുന്ന കാര്യവും കെഎംആര്‍എലിന്റെ പരിഗണനയിലുണ്ട്.

പദ്ധതിയുടെ പരീക്ഷണമെന്ന നിലയില്‍ കെഎംആര്‍എല്‍ കലൂര്‍ ബസ് സ്റ്റാന്റ്്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍, നോര്‍ത്ത് പാലം, മേനക ഷണ്മുഖം റോഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് തുടങ്ങിയ സൈക്കിള്‍ ഷെയറിങ് പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങള്‍ എന്ന പരിഗണനയിലാണ് നാലു സ്ഥലങ്ങളില്‍ പരീക്ഷ പദ്ധതി തുടങ്ങിയത്. നാലിടങ്ങളിലായി 30 സൈക്കിളുകളാണ് ഉണ്ടായിരുന്നത്. മെട്രൊയിലെത്തുന്ന യാത്രക്കാര്‍ക്ക് തുടര്‍ യാത്ര സൗകര്യപ്രദമാക്കാന്‍ കൂടിയാണ് മെട്രൊ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പദ്ധതി വ്യാപിപിക്കാന്‍ കെഎംആര്‍എല്‍ തീരുമാനിച്ചത്. പഴയ സൈക്കിളുകളാണ് പരീക്ഷണ ഘട്ടത്തില്‍ ഉപയോഗിച്ചിരുന്നത്. ഏറ്റവും പുതിയ സൈക്കിളുകളായിരിക്കും മെട്രൊ സ്റ്റേഷനുകളിലെ സവാരിക്കുണ്ടാവുക.

English summary
kochi metro cycle sharing begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X