കൊച്ചി മെട്രോ ജൂണില്‍ ഓടിതുടങ്ങും, ആദ്യ സര്‍വീസ് ആലുവ മുതല്‍ പാലാരി വട്ടം വരെ
കൊച്ചി: കേരളം കാത്തിരിക്കുന്ന സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ആദ്യഘട്ട സര്‍വീസ് ജൂണില്‍ തന്നെ ആരംഭിക്കുമെന്ന് ഡിഎംആര്‍സി. ഇനിയും അധികനാള്‍ വൈകില്ലെന്നും റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അനുമതിക്കായാണ് കാത്തിരിക്കുന്നതെന്നും ഡിഎംആര്‍സി വൃത്തങ്ങള്‍ പറഞ്ഞു.
ജൂണില്‍ തന്നെ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ കൊച്ചിയില്‍ എത്തുന്നുണ്ട്. കമ്മീഷണര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന് ശേഷമേ അനുമതി പത്രം കിട്ടുമോ ഇല്ലയോ എന്ന് പറയാന്‍ കഴിയൂ എന്നും അവര്‍ വ്യക്തമാക്കി.

ആദ്യഘട്ടമെന്ന നിലയില്‍ മുട്ടം മുതല്‍ പാലാരിവട്ടം വരെയാകും സര്‍വീസ് നടത്തുക. മുട്ടം യാഡില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്തേക്കാണ് പരീക്ഷണ ഓട്ടം നിശ്ചയിച്ചിരിക്കുന്നത്. അതിനായി മൂന്ന് കോച്ചുകള്‍ ആന്ധ്രയില്‍ നിന്നും ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞ ദിവസം ഏറ്റ് വാങ്ങിയിരുന്നു.












Click it and Unblock the Notifications