കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണയോട്ടം വിജയം
കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി കെഎംആര്‍എല്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരീക്ഷണയോട്ടം നടത്തിയത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണം. വെള്ളിയാഴ്ചയും പരീക്ഷണ ഓട്ടം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. 23നാണ് ടെസ്റ്റ് റണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
പൈലറ്റ് ഇല്ലാത്ത മെട്രോയാണ് കൊച്ചിക്കായി രൂപകല്‍പ്പന ചെയ്തതെങ്കിലും പൈലറ്റിനെ വച്ചാകും ടെസ്റ്റ് റണ്‍ നടത്തുക. കോച്ചുകളില്‍ ഗ്രാഫിക്‌സുകള്‍ പതിച്ച് പൂര്‍ണ്ണസജ്ജമായ മെട്രോയുടെ ആദ്യരൂപം 23നാകും പുറത്തിറങ്ങുക.

മുട്ടം മുതല്‍ പത്തടിപ്പാലം വരെയും പിന്നീട് ഇടപ്പള്ളി വരെയുമായിരിക്കും പാളത്തിലൂടെയുള്ള ആദ്യ പരീക്ഷണ ഓട്ടം. ആറ് മാസമെങ്കിലും പരീക്ഷണ ഓട്ടം നടത്തിയാല്‍ മാത്രമേ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിക്കുകയുള്ളൂ. അനുമതി ലഭിച്ച് കഴിഞ്ഞാല്‍ മെട്രോയില്‍ യാത്രക്കാരെ കയറ്റി സര്‍വ്വീസ് ആരംഭിക്കാവുന്നതാണ്. അടുത്ത ഓണത്തിന് മുമ്പ് സര്‍വ്വീസ് നടത്താന്‍ കഴിയുമെന്നാണ് കെഎംആര്‍എല്ലിന്‍റെ പ്രതീക്ഷ.












Click it and Unblock the Notifications