കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോ ഇന്ത്യയിലെ നമ്പര്‍വണ്‍!! ഒരാഴ്ചത്തെ വരുമാനം പുറത്തുവിട്ടു...കോടികള്‍!!

ജൂണ്‍ 19നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ഉദ്ഘാടനം ചെയ്തത്

  • By Manu
Google Oneindia Malayalam News

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യയാഴ്ചത്തെ വരുമാനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടു. ആദ്യ ആഴ്ചയില്‍ തന്നെ ഏറ്റവുമധികം വരുമാനം നേടുന്ന ഇന്ത്യയിലെ മെട്രോ സര്‍വീസെന്ന റെക്കോര്‍ഡും ഇതോടെ കൊച്ചി മെട്രോയുടെ പേരിലായി. വെറും ഒരാഴ്ച കൊണ്ട് ഒന്നേ മുക്കാല്‍ കോടിയാണ് മെട്രോ വാരിക്കൂട്ടിയത്. ജൂണ്‍ 19നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ തന്നെ ആദ്യ മെട്രോയായ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം വലിയ ജനപങ്കാളിത്തമാണ് മെട്രോയ്ക്ക് ലഭിച്ചത്. കുറഞ്ഞ യാത്രാച്ചെലവ് തന്നെയാണ് മെട്രോയുടെ മുഖ്യ ആകര്‍ഷണം.

ഇനി എല്ലാം തെളിയും...മൊഴി നല്‍കാന്‍ ദിലീപ് പോലീസ് ക്ലബ്ബിലെത്തി!! നാദിര്‍ഷയുംഇനി എല്ലാം തെളിയും...മൊഴി നല്‍കാന്‍ ദിലീപ് പോലീസ് ക്ലബ്ബിലെത്തി!! നാദിര്‍ഷയും

ഒരാഴ്ച യാത്ര ചെയ്തത്

ഒരാഴ്ച യാത്ര ചെയ്തത്

ഒരാഴ്ചയ്ക്കുള്ളില്‍ മെട്രോയില്‍ യാത്ര ചെയ്തത് 5,30,713 പേരാണ്. ജൂണ്‍ 19നാണ് മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. അന്നു മുതല്‍ 1,77,54,002 രൂപയുടെ വരുമാനം മെട്രോയുണ്ടാക്കുകയും ചെയ്തു.

ഏറ്റവുമധികം വരുമാനം

ഏറ്റവുമധികം വരുമാനം

ജൂണ്‍ 25 ഞായറാഴ്ചയാണ് മെട്രോ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത്. മെട്രോ ഉദ്ഘാടനത്തിനു ശേഷമുള്ള ആദ്യത്തെ ഞായര്‍ കൂടിയായിരുന്നു ഇത്. അവധി ദിനമായതിനാല്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാവുമെന്ന് ഉറപ്പായതിനാല്‍ കൂടുതല്‍ സര്‍വീസുകളും ട്രെയിനുകളും അന്ന് ഓടിയിരുന്നു.

വിവിധ ജില്ലകളില്‍ നിന്നെത്തി

വിവിധ ജില്ലകളില്‍ നിന്നെത്തി

ഞായറാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ മെട്രോയില്‍ യാത്ര ചെയ്യാന്‍ കൊച്ചിയില്‍ എത്തിയെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ യാത്രക്കാര്‍ വൈകുന്നേരം

കൂടുതല്‍ യാത്രക്കാര്‍ വൈകുന്നേരം

വൈകുന്നേരങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചിയിലെ ഗതാഗതക്കുരുക്കില്‍ നിന്നു രക്ഷപ്പെടാന്‍ വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങുന്നവരെല്ലാം ഇപ്പോള്‍ മെട്രോയെയാണ് ആശ്രയിക്കുന്നത്.

 വാട്ടര്‍ മെട്രോ

വാട്ടര്‍ മെട്രോ

കൊച്ചി മെട്രോയ്‌ക്കൊപ്പം തന്നെ വിഭാവനം ചെയ്തതില്‍ വളരെ പ്രധാനപ്പെട്ടതാണ് വാട്ടര്‍ മെട്രോ.ജലഗതാഗത പദ്ധതിയായ വാട്ടര്‍ മെട്രോയെക്കുറിച്ച് കെഎംആര്‍എല്‍ അധികൃതര്‍ ചര്‍ച്ച നടത്തി.

വിശകലനം ചെയ്തു

വിശകലനം ചെയ്തു

കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ പദ്ധതിരേഖ വിശകലനം ചെയ്യുകയും ചെയ്തു. സമയബന്ധിതമായി വാട്ടര്‍ മെട്രോ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

ജല മെട്രോയുടെ ഒന്നാം ഘട്ടം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്

English summary
Kochi metro's earns record collection in first week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X