പ്രധാനമന്ത്രിയെത്തും, കൊച്ചി മെട്രോ ഉദ്ഘാടന തിയതി നിശ്ചയിച്ചു, ചടങ്ങ് ആലുവയില്‍ വെച്ച് നടക്കും!!
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ജൂണ്‍ 17ന്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ജൂണ്‍ 17ന്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. ആലുവയില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.

സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം
മെയ് 30ന് ഉദ്ഘാടനം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. മെയ് അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ യാത്രയിലായതിനാലാണ് തിയതി മാറ്റി മാറ്റി വെച്ചത്.

പ്രധാനമന്ത്രി എത്തില്ല-ഉദ്ഘാടനം പിണറായി
പ്രധാനമന്ത്രി എത്തിയില്ലെങ്കില്‍ മുഖ്യമന്ത്രി മെട്രോ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി എത്തി മെട്രോ ഉദ്ഘാടനം ചെയ്യുന്നതാണ് നല്ലതെന്ന് പിണറായി വിജയന്‍ പിന്നീട് പറഞ്ഞു.

ആദ്യ സര്‍വ്വീസ്
ആദ്യ ഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് സര്‍വ്വീസ് നടത്തുന്നത്. 10 രൂപയാണ് മെട്രോയിലെ മിനിമം ചാര്‍ജ്. രാവിലെ അഞ്ചു മണിക്ക് തുടങ്ങുന്ന സര്‍വ്വീസ് രാത്രി പത്തു മണി വരെയാണ് ഉണ്ടാവുക.

വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുണ്ട്
വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കില്‍ ഇളവുണ്ട്. 10 മിനിട്ടുകള്‍ ഇടവിട്ടാണ് 9 ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും.












Click it and Unblock the Notifications