കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂണ്‍ 17ന് രാവിലെ 11 മണിക്ക്, പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും, കൊച്ചി മെട്രോ ഉദ്ഘാടനം!!

കൊച്ചി മെട്രോയുടെ ഉദ്ഘാടനം ജൂണ്‍ 17ന് നരേന്ദ്രമോദി നിര്‍വ്വഹിക്കും.

  • By Akhila
Google Oneindia Malayalam News

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനം ജൂണ്‍ 17ന് നരേന്ദ്രമോദി നിര്‍വ്വഹിക്കും. ശനിയാഴ്ച രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഉദ്ഘാടനത്തിന് മുമ്പ് പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്യും.

പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയും തിരിച്ചുമാണ് യാത്ര ചെയ്യുക. നരേന്ദ്രമോദിയുടെ ഓഫീസാണ് ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.

ഉദ്ഘാടനത്തിനുള്ള ക്രമീകരണങ്ങള്‍

ഉദ്ഘാടനത്തിനുള്ള ക്രമീകരണങ്ങള്‍

മെട്രോ ഉദ്ഘാടനത്തിനായുള്ള ക്രമീകരണങ്ങള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മെട്രോ ഉദ്ഘാടന ചടങ്ങിന്റെ സുരക്ഷാ സംവിധാനങ്ങളും ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി കൊച്ചിയില്‍ ഉന്നതതല യോഗം ചേര്‍ന്നു.

ഉദ്ഘാടനത്തിന്റെ സമയക്രമം

ഉദ്ഘാടനത്തിന്റെ സമയക്രമം

ജൂണ്‍ 17ന് ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. പ്രധാനമന്ത്രിയുടെ പരിപാടിയെ സംബന്ധിച്ചും ഉദ്ഘാടന ചടങ്ങുകളുടെ സമയക്രമം സംബന്ധിച്ചും തീരുമാനിക്കും.

ജൂണ്‍ 17ന് കൊച്ചിയില്‍ എത്തും

ജൂണ്‍ 17ന് കൊച്ചിയില്‍ എത്തും

ജൂണ്‍ 17ന് രാവിലെ 11 മണിക്കാണ് കൊച്ചി മെട്രോ ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ എത്തി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.

ഉദ്ഘാടനം കല്ലൂര്‍ സ്റ്റേഡിയത്തില്‍

ഉദ്ഘാടനം കല്ലൂര്‍ സ്റ്റേഡിയത്തില്‍

ഗസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷമാണ് പ്രധാനമന്ത്രി ഉദ്ഘാടനത്തിനായി കല്ലൂര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത്. പ്രത്യേക ക്ഷണിതാക്കളായ 3500 പേരാണ് കല്ലൂര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത്.

ഉദ്ഘാടനത്തിന് മുമ്പ് യാത്ര

ഉദ്ഘാടനത്തിന് മുമ്പ് യാത്ര

ഉദ്ഘാടനത്തിന് മുമ്പ് നരേന്ദ്രമോദി മെട്രോയില്‍ യാത്ര ചെയ്യും. പാലാരിവട്ടം മുതല്‍ പത്തടിപാലം വരെയും തിരിച്ചുമാണ് യാത്ര ചെയ്യുക.

English summary
Kochi metro inauguration function.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X